മൂന്നാംവേലിക്കര നെല്ലുല്പാദക സമിതി വാര്‍ഷികം
20/11/2022
തലയാഴം പഞ്ചായത്ത് മൂന്നാംവേലിക്കര പാടശേഖര നെല്ലുല്പാദക സമിതി വാര്‍ഷിക പൊതുയോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രഞ്ജിത്ത് ഉദ്ഘാടനം ചെയ്യുന്നു.
വൈക്കം: തലയാഴം പഞ്ചായത്തിലെ മൂന്നാംവേലിക്കര പാടശേഖര നെല്ലുല്പാദക സമിതിയുടെ വാര്‍ഷിക പൊതുയോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. പാടശേഖരസമിതി പ്രസിഡന്റ് വര്‍ഗീസ് പന്തല്ലൂര്‍ അധ്യക്ഷത വഹിച്ചു. തലയാഴം പഞ്ചായത്ത് പ്രസിഡന്റ് ബി.എല്‍ സെബാസ്റ്റ്യന്‍ മുതിര്‍ന്ന കര്‍ഷകരെ ഉപഹാരം നല്കി ആദരിച്ചു. പാടശേഖരസമിതി സെക്രട്ടറി പി.സുരേന്ദ്രന് റിപ്പോര്‍ട്ടും കണക്കും അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം സുജാത മധു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിനി സലി, വാര്‍ഡ് അംഗം കെ.എസ്. പ്രീജുമോന്‍, കൃഷി ഓഫീസര്‍ രേഷ്മ സുരേഷ്, പാടശേഖരസമിതി ജോയിന്റ് സെക്രട്ടറി പി.വി തങ്കച്ചന് പൗവ്വത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.