Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആഘോഷമായി കണ്ണാകേരി പാടശേഖരത്തിലെ വിളവെടുപ്പ് ഉത്സവം
20/11/2022
വെച്ചൂര്‍ ചാപ്പാടം കണ്ണാകേരി പാടശേഖരത്തിലെ വിളവെടുപ്പ് ഉദ്ഘാടനം സി.കെ ആശ നെല്‍കതിര്‍ കൊയ്‌തെടുത്ത് നിര്‍വഹിക്കുന്നു.

വൈക്കം: വെച്ചൂര്‍ പഞ്ചായത്ത് 12-ാം വാര്‍ഡിലെ ചാപ്പാട കണ്ണാകേരി പാടശേഖരത്തിലെ വിളവെടുപ്പ് ഉത്സവാന്തരീക്ഷത്തില്‍ നടന്നു. സി.കെ ആശ എം.എല്‍.എ നെല്ല് കൊയ്താണ് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തത്. കാല്‍നൂറ്റാണ്ടായി തരിശുകിടന്ന പാടശേഖരത്തില്‍ ഒരാള്‍ പൊക്കത്തില്‍ പുല്ലും കുറ്റിച്ചെടികളും വളര്‍ന്നു നില്‍ക്കുകയായിരുന്നു. പാമ്പ് ശല്യമേറിയതോടെ പ്രദേശത്തെ യുവാക്കളുടെ കൂട്ടായ്മ വാര്‍ഡ് മെമ്പര്‍ ശാന്തിനിയുടെ നേതൃത്വത്തില്‍ ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് കൃഷി വകുപ്പ് അധികൃതരുടെ സഹകരണത്തോടെ പാടശേഖരം കൃഷിയോഗ്യമാക്കി കൃഷി നടത്തുകയായിരുന്നു. വെച്ചൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്‍സി ജോസഫ്, പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ സോജി ജോര്‍ജ്, പി.കെ മണിലാല്‍, വാര്‍ഡ് മെമ്പര്‍ ശാന്തിനി, പഞ്ചായത്ത് അംഗങ്ങളായ എന്‍.സുരേഷ് കുമാര്‍, സഞ്ജയന്‍, ഗീതാ സോമന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വീണ അജി, എസ്.മനോജ്കുമാര്‍, വിനോഭായ്, ജയചന്ദ്രന്‍, വക്കച്ചന്‍ മണ്ണത്താലി, കൃഷി അസിസ്റ്റന്റ് ബിജു എന്നിവര്‍ പങ്കെടുത്തു.