Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചെമ്പിലരയന്‍ ജലോത്സവം: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
19/11/2022
ചെമ്പിലരയന്‍ വള്ളം കളിയുടെ സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനായി മുറിഞ്ഞപുഴയില്‍ എത്തിയ എ.എസ്.പി നകുല്‍ രാജേന്ദ്ര ദേശ് മുഖും പോലീസ് ഉദ്യോഗസ്ഥര്‍രും ജലോത്സവ കമ്മിറ്റി ഭാരവാഹികളോടൊപ്പം ബോട്ടില്‍.

തലയോലപ്പറമ്പ്: ചെമ്പ് ഗ്രാമപഞ്ചായത്തും ചെമ്പിലരയന്‍ ബോട്ട് ക്ലബ്ബും സംയുക്തമായി സംഘടിപ്പിക്കുന്ന ചെമ്പിലരയന്‍ ജലോത്സവത്തിന്റെ ഉദ്ഘാടനം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിക്കും. സി.കെ ആശ എംഎല്‍എ അധ്യക്ഷത വഹിക്കും. തോമസ് ചാഴികാടന്‍ എംപി ജലോത്സവ സന്ദേശം നല്‍കും. ഡോ. വിവേക് ലാലും, ഡോ. വിജു ജേക്കബും ചേര്‍ന്ന് ദീപം തെളിയിക്കും. മുന്‍ മന്ത്രി പി.സി ചാക്കോ സാഹിത്യ പ്രവര്‍ത്തക സംഘം പ്രസിഡന്റ് അഡ്വ. പി.കെ ഹരികുമാറിന് നല്‍കി സുവനീര്‍ പ്രകാശനംചെയ്യും. ആസൂത്രണബോര്‍ഡ് അംഗം സന്തോഷ് ജോര്‍ജ് കുളങ്ങര ജലോത്സവം ഫ്‌ളാഗ് ഓഫ് ചെയ്യും. വൈകിട്ട് അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം ഉദ്ഘാടനവും സമ്മാനദാനവും മന്ത്രി വിഎന്‍ വാസവന്‍ നിര്‍വഹിക്കും. മോന്‍സ് ജോസഫ് എംഎല്‍എ, ജില്ലാപഞ്ചായത്ത്പ്രസിഡന്റ് നിര്‍മല ജിമ്മി എന്നിവര്‍ പങ്കെടുക്കും.
ജലോത്സവത്തിന്റെ സുരക്ഷാ മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ വൈക്കം എ.എസ്.പി  നകുല്‍ രാജേന്ദ്ര ദേശ് മുഖ് ഐപിഎസിന്റെ നേതൃത്വത്തിലുള്ള സംഘം മുറിഞ്ഞപുഴയിലെത്തി. വള്ളം കളിയുടെ ഭാഗമായി ഒരുക്കിയ പുഴയിലെ ട്രാക്കുകളുടെയും പവിലിയനുകളുടെ ക്രമീകരണങ്ങള്‍, അഗ്‌നിരക്ഷാസേനയുടെ സ്‌കൂബി മുങ്ങല്‍ വിദഗ്ധര്‍, വിവിഐപികള്‍ എന്നിവരുടെ സുരക്ഷാക്രമീകരണങ്ങള്‍ എന്നിവ വിലയിരുത്തി. പോലീസ് ഉദ്യോഗസ്ഥരോടൊപ്പം ബോട്ടിലും ചുറ്റുമുള്ള പ്രദേശങ്ങളിലും ജലോത്സവ കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. എസ്.ഡി സുരേഷ് ബാബു, ജനറല്‍ കണ്‍വീനവര്‍ കെ.കെ രമേശന്‍, ട്രഷറര്‍ കെ.എസ് രത്‌നാകരന്‍, ഗ്രാമപഞ്ചായത്ത് അംഗം സുനില്‍കുമാര്‍ മുണ്ടക്കല്‍, ചീഫ് അമ്പയര്‍ കുമ്മനം അഷ്‌റഫ്, സുവനീര്‍ കമ്മിറ്റി ചെയര്‍മാന്‍ പി.എ രാജപ്പന്‍, ഇ.ആര്‍ അശോകന്‍, വി.കെ രാജു എന്നിവരും അനുഗമിച്ചു.