ചെത്തുതൊഴിലാളി ഫാമിലി സൊസൈറ്റി വാര്‍ഷികം നടത്തി
19/11/2022
വൈക്കം താലൂക്ക് ചെത്തുതൊഴിലാളി ഫാമിലി വെല്‍ഫെയര്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ വാര്‍ഷിക പൊതുയോഗം യൂണിയന് പ്രസിഡന്റ് അഡ്വ. വി.ബി ബിനു ഉദ്ഘാടനം ചെയ്യുന്നു.
വൈക്കം: വൈക്കം താലൂക്ക് ചെത്തുതൊഴിലാളി ഫാമിലി വെല്‍ഫെയര്‍ സൊസൈറ്റി (എഐടിയുസി) യുടെ നേതൃത്വത്തില്‍ വാര്‍ഷിക പൊതുയോഗം നടത്തി. സി.കെ വിശ്വനാഥൻ സ്മാരക ഹാളില്‍ നടത്തിയ സമ്മേളനം യൂണിയന് പ്രസിഡന്റ് അഡ്വ. വി.ബി ബിനു ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് വി.എന്‍ ഹരിയപ്പന്‍ അധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി ടി.എന്‍ രമേശന് , പി.ആര് ശശി, ഡി.രഞ്ജിത് കുമാര്‍, പി.ജി ത്രിഗുണസെന്, കെ.എ രവീന്ദ്രന്, പി.ജി കുഞ്ഞുമോന്, എന്‍.പി പ്രകാശന്, പി.കെ സതീശന്, പി.ഡി വിനോദ്, കെ.എ കാസ്ട്രോ, എം.കെ സനല്‍കുമാര്‍, ബി രാജേന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു.