Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മുക്കുടി നിവേദിച്ചു; അഷ്ടമി ഉത്സവത്തിന്‌ പരിസമാപ്തി
19/11/2022
വൈക്കം മഹാദേവ ക്ഷേത്രത്തില്‍ മുക്കുടി നിവേദ്യം വാങ്ങാന്‍ എത്തിയ ഭക്തജനങ്ങള്‍.

വൈക്കം: ആചാരപ്രകാരം വൈക്കത്തപ്പന് മുക്കുടി നിവേദിച്ചു. വൈക്കത്തഷ്ടമിയുടെ സമാപനത്തിന്റെ ഭാഗമായാണ് വിശിഷ്ട ചടങ്ങായ മുക്കുടി  നിവേദ്യം നടത്തിയത്.  തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണന്‍ നമ്പൂതിരി, കിഴക്കിനിയേടത്ത് മേക്കാട് മാധവന്‍ നമ്പൂതിരി, മേല്‍ശാന്തിമാരായ ടി.ഡി നാരായണന്‍ നമ്പൂതിരി, ടി.എസ് നാരായണന്‍ നമ്പൂതിരി, തരണി ശ്രീധരന്‍ നമ്പൂതിരി, അനൂപ് നമ്പൂതിരി എന്നിവര്‍ കാര്‍മികത്വം വഹിച്ചു. അഷ്ടമി അവസാനിക്കുന്നതുവരെ ക്രമം തെറ്റിയുള്ള പൂജവിധാനം കൊണ്ട് സംഭവിച്ചേക്കാവുന്ന അജീര്‍ണത പരിഹരിക്കാനാണ് മുക്കുടി നിവേദ്യം കഴിക്കുന്നത്. അതീവ രഹസ്യങ്ങളായ മുക്കുടി കൂട്ട് ഒരുക്കി വെള്ളോട് മൂസ് എന്ന വൈദ്യകുടുംബാംഗം വൈക്കത്തപ്പന് സമര്‍പ്പിച്ചു. മുക്കുട്ടി കൂട്ട് തിടപ്പള്ളിയില്‍ വച്ച് മോരു ചേര്‍ത്ത് പാകം ചെയ്തു ഉച്ചപൂജയുടെ പ്രസന്ന പൂജയ്ക്കാണ് വൈക്കത്തപ്പന് സമര്‍പ്പിച്ചത്. ശേഷം മുക്കുടി ഭക്തര്‍ക്ക് പ്രസാദമായി നല്‍കി.