Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കത്തഷ്ടമിയുടെ ആറാട്ട് ഭക്തിസാന്ദ്രമായി
19/11/2022
വൈക്കത്തഷ്ടമിയ്ക്ക് സമാപനം കുറിച്ച് ഇരുമ്പൂഴിക്കര കുളത്തില്‍ നടന്ന ആറാട്ട്.

വൈക്കം: പതിമൂന്നു രാപകല്‍ ക്ഷേത്രനഗരിയെ ഭക്തിയില്‍ ആറാടിച്ച വൈക്കത്തഷ്ടമിയുടെ സമാപന ചടങ്ങായ ആറാട്ട് ഭക്തിസാന്ദ്രമായി. തന്ത്രിമുഖ്യന്‍മാരായ ഭദ്രകാളി മറ്റപ്പള്ളി പരമേശ്വരന്‍ നമ്പൂതിരി, കിഴക്കിനിയേടത്ത് മേക്കാട് മാധവന്‍ നമ്പൂതിരി, ഭദ്രകാളി മറ്റപ്പള്ളി നാരായണന്‍ നമ്പൂതിരി എന്നിവരുടെ കാര്‍മികത്വത്തില്‍ നടത്തിയ പൂജകള്‍ക്കുശേഷം വൈക്കത്തപ്പനെ അനപ്പുറത്ത് എഴുന്നള്ളിച്ചു. ഗജവീരന്‍ ചിറക്കാട്ട് അയ്യപ്പന്‍ തിടമ്പേറ്റി. ഉദയനാപുരം ക്ഷേത്രത്തിന്റെ ഗോപുരം കയറി നിന്ന വൈക്കത്തപ്പനെ ആചാരപ്രകാരം ഉദയനാപുരത്തപ്പന്‍ എഴുന്നള്ളി അരിയും പൂവും എറിഞ്ഞു വരവേറ്റു. ഗജവീരന്‍ തിരുനക്കര ശിവന്‍ ഉദയനാപുരത്തപ്പന്റെ തിടമ്പേറ്റി.
ഉദയനാപുരം ഇരുമ്പൂഴിക്കരയിലെ ആറാട്ടുകുളത്തിലാണ് വൈക്കത്തപ്പന്റെ ആറാട്ട് നടന്നത്. വാദ്യമേളങ്ങളും സായുധ സേനയും അകമ്പടിയായി. ആറാട്ടിനു ശേഷം ഉദയനാപുരം ക്ഷേത്രത്തില്‍ കൂടിപ്പൂജ നടന്നു. കൂടിപ്പൂജ വിളക്കിന് ശേഷം ഉദയനാപുരത്തപ്പനോട് വിട പറഞ്ഞു വൈക്കത്തപ്പന്റെ എഴുന്നള്ളിപ്പ് വൈക്കം ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു.