Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കത്തഷ്ടമി: വിടപറയല്‍ ചടങ്ങ് ഭക്തജനങ്ങളെ ഈറനണിയിച്ചു
18/11/2022
വൈക്കത്തഷ്ടമിയുടെ വിട പറയല്‍ ചടങ്ങില്‍ പിതാവായ വൈക്കത്തപ്പനോട് യാത്ര ചോദിക്കുന്ന പുത്രനായ ഉദയനാപുരത്തപ്പന്‍.

വൈക്കം: ഈറന്‍ മിഴികളോടെ ഭക്തജന സഹസ്രങ്ങള്‍ വൈക്കത്തഷ്ടമിയുടെ സമാപന ചടങ്ങായ വിട പറയലിന് സാക്ഷ്യം വഹിച്ചു. വലിയ കാണിക്ക കഴിഞ്ഞു എഴുന്നള്ളിപ്പുകള്‍ ഒന്നിച്ച് നാലമ്പലത്തിനു വലംവച്ച ശേഷം കൊടിമരച്ചുവട്ടിലാണ് യാത്രയയപ്പ് ചടങ്ങ് തുടങ്ങിയത്. ഊഴമനുസരിച്ച് ഓരോ എഴുന്നള്ളിപ്പുകളും  വൈക്കത്തപ്പന് അഭിമുഖമായി നിന്നു യാത്ര ചോദിച്ചു. പുത്രനായ ഉദയനാപുരത്തപ്പന്‍ കൊടിമരച്ചുവട്, പനച്ചിക്കല്‍നട, പടിഞ്ഞാറെനട, വടക്കേനട എന്നവിടങ്ങളിലും അവസാനമായി വടക്കേ ഗോപുരനടയിലും യാത്ര ചോദിച്ചു.
ഉദയനാപുരത്തപ്പന്‍ ഗോപുരം ഇറങ്ങിയതോടെ ദുഃഖം ദുഃഖകണ്ഠാര രാഗം അന്തരീക്ഷത്തില്‍  ഉയര്‍ന്നു. നാദസ്വര വിദ്വാനായിരുന്ന പരേതനായ വൈക്കം കുഞ്ഞുപിള്ള പണിക്കര്‍ ചിട്ടപ്പെടുത്തിയ ദുഃഖരാഗം കലാപീഠം അധ്യാപകരായ വൈക്കം ഷാജി, വൈക്കം ഹരിഹരയ്യര്‍ എന്നിവരാണ് വായിച്ചത്. വൈക്കത്തപ്പന്‍ ശ്രീ കോവിലില്‍ എഴുന്നള്ളിയതോടെ അഷ്ടമി നാളിലെ പൂജകള്‍ പൂര്‍ത്തിയാക്കി ശ്രീ ഭൂതബലിയും പള്ളിവേട്ടയും നടത്തി. പള്ളികുറുപ്പ് കൊണ്ട ഭഗവാന്‍ കയറിട്ട പശുക്കിടാവ് കരയുന്ന ശബ്ദം കേട്ട് ഉണര്‍ന്നു. തുടര്‍ന്ന് വിവിധ അഭിഷേകങ്ങള്‍ക്ക് ശേഷം മണ്ഡപത്തില്‍ നിന്നും ശ്രീകോവിലിലേക്ക് എഴുന്നള്ളിയതോടെ ആറാട്ടിനുള്ള ഒരുക്കമായി.