Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഭക്തരെ ആനന്ദനിര്‍വൃതിയിലാഴ്ത്തി അഷ്ടമി വിളക്ക്‌
18/11/2022
അഷ്ടമി വിളക്കിനായി വൈക്കത്തപ്പന്‍ എഴുന്നള്ളിയപ്പോള്‍.

വൈക്കം: ആചാരപ്രകാരം നടന്ന അഷ്ടമി വിളക്ക് ഭക്തജനങ്ങളെ ആനന്ദനിര്‍വൃതിയിലാഴ്ത്തി. അത്താഴപഷ്ണിയുമായി പുത്രനെ പ്രതീക്ഷിച്ചു നിന്ന പിതാവായ വൈക്കത്തപ്പന്‍, അഷ്ടമി നാളിലെ ഒരു പൂജയെങ്കിലും പൂര്‍ത്തിയാക്കണമെന്ന വിചാരത്തോടെ കിഴക്കേ ആനപ്പന്തലിലേക്ക് എഴുന്നള്ളി. ഗജവീരന്‍ പാമ്പാടി രാജന്‍ ആണ് വൈക്കത്തപ്പന്റെ തിടമ്പേറ്റി ആര്‍ഭാടങ്ങള്‍ ഇല്ലാതെ കിഴക്കേപന്തലിലേക്ക് എഴുന്നള്ളിയത്.
അസുര നിഗ്രഹത്തിനു ശേഷം കൂട്ടുമ്മേല്‍ ഭഗവതിയോടും ശ്രീനാരായണപുരം ദേവന്‍ എന്നിവരോടപ്പം  ഉദയനാപുരത്തപ്പന്റെ എഴുന്നള്ളിപ്പ് വൈക്കം ക്ഷേത്രത്തിലേക്ക് പ്രവേശിച്ചു. ഉദയനാപുരത്തപ്പന്റെ തിടമ്പ് തിരുവമ്പാടി ചന്ദ്രശേഖരനും, കൂട്ടുമ്മേല്‍ ക്ഷേത്രത്തില്‍ പല്ലാട്ട് ബ്രഹ്മദത്തന്‍, മൂത്തേടത്തുകാവ് ഭഗവതി ക്ഷേത്രത്തില്‍ കുന്നത്തൂര്‍ രാമു, തൃണയംകുടം ശ്രീരാമ ക്ഷേത്രത്തില്‍ ചിന്നക്കാട് അയ്യപ്പന്‍, ഇണ്ടംതുരുത്തില്‍ ദേവീക്ഷേത്രത്തില്‍ വേമ്പനാട് അര്‍ജുനന്‍, കിഴക്കുംകാവ് ദേവീക്ഷേത്രത്തില്‍, കാഞ്ഞിരക്കാട് ശേഖരനും, പുഴവായി കുളങ്ങര മഹാവിഷ്ണു  വിഷ്ണു ക്ഷേത്രത്തില്‍ ഈരാറ്റുപ്പേട്ട അയ്യപ്പന്‍, ശ്രീനാരായണപുരം ക്ഷേത്രത്തില്‍ തിരുവമ്പാടി അര്‍ജനന്‍ എന്നീ ഗജവീരന്‍മാര്‍  തിടമ്പേറ്റി. വിജയശ്രീ ലാളിതനായ വരുന്ന  ഉദയനാപുരത്തപ്പനെയും  മറ്റു ദേവീദേവന്‍കരെയും നിറദീപവും നിറപറയും ഒരുക്കിയാണ് വരവേറ്റത്. ഉദയനാപുരത്തപ്പനും പരിവാരങ്ങള്‍ക്കുമായി വലിയകവല, കൊച്ചാലുംചുവട്, വടക്കേനട എന്നിവിടങ്ങളിലും മൂത്തേടത്തുകാവ് ഭഗവതിയെ എതിരേല്‍ക്കുന്നതിനായി തെക്കേനടയിലും അലങ്കാര പന്തല്‍ ഒരുക്കിയിരുന്നു.
മൂത്തേടത്തുകാവ് ക്ഷേത്രത്തിലെ എഴുന്നള്ളിപ്പുകള്‍ തെക്കേഗോപുരം വഴി ക്ഷേത്രത്തില്‍ പ്രവേശിച്ചു. വടക്കുഭാഗത്തുവച്ച് ഉദയനാപുരത്തെ എഴുന്നള്ളിപ്പിനൊപ്പം ചേര്‍ന്ന് വൈക്കത്തപ്പന്‍ നില്‍ക്കുന്ന കിഴക്കേ ആന പന്തലിലേക്ക് എഴുന്നള്ളി. െൈവക്കത്തപ്പന്റെ സന്നിധിയിലേക്ക് എഴുന്നള്ളിയ ഉദയനാപുരത്തപ്പന് പിതാവായ വൈക്കത്തപ്പന്‍ തന്റെ സ്ഥാനം നല്‍കി അനുഗ്രഹിച്ചു. അവകാശിയായ കറുകയില്‍ കുടുംബത്തിലെ കാരണവരായ കിടങ്ങൂര്‍ കൊച്ചു മഠത്തില്‍ ഗോപാലന്‍ നായര്‍ വാദ്യമേളങ്ങളോടെ പല്ലക്കിലെത്തി കാണിക്കര്‍പ്പിച്ചു. യാത്രയയപ്പിന് ശേഷം വിടപറയല്‍ ചടങ്ങും നടന്നു.