Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
റോട്ടറി ക്ലബ്ബ് വൈക്കം ക്ഷേത്രത്തില്‍ സംഭാര വിതരണം തുടങ്ങി
16/11/2022
വൈക്കത്തഷ്ടമിയോടനുബന്ധിച്ച് വൈക്കം ടൗണ്‍ റോട്ടറി ക്ലബ്ബ് ക്ഷേത്രത്തില്‍ തുടങ്ങിയ സംഭാര വിതരണ കൗണ്ടര്‍ ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ പി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.
 
വൈക്കം: അഷ്ടമി ഉത്സവത്തോടനുബന്ധിച്ച് വൈക്കം ടൗണ്‍ റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഭക്തജനങ്ങള്‍ക്കായി ക്ഷേത്രമതിലിനകത്ത് സൗജന്യ സംഭാര വിതരണം തുടങ്ങി. കലാമണ്ഡപത്തോട് ചേര്‍ന്നാണ് സംഭാരവിതരണ കൗണ്ടര്‍ തുറന്നത്. ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ പി അനില്‍കുമാര്‍ വിതരണം ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് ടി.കെ ശിവപ്രസാദ്, പ്രൊജക്ട് ചെയര്‍മാന്‍ ജീവന്‍ ശിവറാം, സിറില്‍ ജെ.മഠത്തില്‍, വിന്‍സന്റ് കളത്തറ, ഉണ്ണികൃഷ്ണന്‍, റാണി, ദിലീപ് എന്നിവര്‍ പങ്കെടുത്തു. 10000 ഭക്തര്‍ക്ക് വിതരണം ചെയ്യാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.