Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മാളികപ്പുറം മേല്‍ശാന്തി ഹരിഹരന്‍ നമ്പൂതിരി ശബരിമലക്ക് പുറപ്പെട്ടു
16/11/2022
മുന്‍ ശബരിമല മേല്‍ശാന്തി മോനാട്ട് മന കൃഷ്ണന്‍ നമ്പൂതിരി ഇരുമുടിക്കെട്ട് നിറച്ച് നിയുക്ത മാളികപ്പും മേല്‍ശാന്തി വി.ഹരിഹരന്‍ നമ്പൂതിരിക്ക് കൈമാറുന്നു.

വൈക്കം: മാളികപ്പുറത്തമ്മയെ സേവിക്കാന്‍ നിയുക്ത  മാളികപ്പുറം മേല്‍ശാന്തി വൈക്കം  ഇണ്ടംതുരുത്തി മന വി.ഹരിഹരന്‍ നമ്പൂതിരി ശബരിമലയിലേക്ക് യാത്രയായി. വിശേഷാല്‍ പൂജകളും  വേദമന്ത്രജപവും നടത്തിയ ശേഷം മുന്‍ ശബരിമല മേല്‍ശാന്തി മോനാട്ട് മന കൃഷ്ണന്‍ നമ്പൂതിരി ഇരുമുടിക്കെട്ട് നിറച്ച് ഹരിഹരന്‍ നമ്പൂതിരിക്കു കൈമാറി. ചടങ്ങില്‍ മുന്‍ ശബരിമല മേല്‍ശാന്തിമാരായ ഇണ്ടംതുരുത്തി മന നീലകണ്ഠന്‍ നമ്പൂതിരി, ഇടമന ദാമോദരന്‍ നമ്പൂതിരി, മാരാമുറ്റത്ത് മന പി.ജെ നാരായണന്‍ നമ്പൂതിരി, ഇണ്ടംതുരുത്തി മുരളിധരന്‍ നമ്പൂതിരി, എഴുക്കോട് ശശി നമ്പൂതിരി, മുന്‍ മാളികപ്പുറം മേല്‍ശാന്തി മാടവന പരമേശ്വരന്‍ നമ്പൂതിരി, രാജീവ്  നമ്പൂതിരി, മുന്‍ പമ്പാ ഗണപതി ക്ഷേത്രം മേല്‍ശാന്തി സുരേഷ് ആര്‍.പോറ്റി, ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അംഗം മനോജ് ബി.നായര്‍ എന്നിവര്‍ പങ്കെടുത്തു. വൈക്കം, കടുത്തുരുത്തി, ഏറ്റുമാനൂര്‍ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തിയ ശേഷം ചെങ്ങന്നൂര്‍ മഹാക്ഷേത്രത്തില്‍ വച്ച് നിയുക്ത ശബരിമല മേല്‍ശാന്തി ജയരാമന്‍ നമ്പൂതിരിയുമായി ഒന്നിച്ച് മല ചവുട്ടി ബുധനാഴ്ച വൈകിട്ടോടെ സന്നിധാനത്ത് എത്തിച്ചേര്‍ന്നു. തുടര്‍ന്ന് അവരോധിക്കല്‍ ചടങ്ങ് നടന്നു. വ്യാഴാഴ്ച പുതിയ മേല്‍ശാന്തിയാണ് നടതുറക്കുക.