Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കത്തഷ്ടമി: പത്താം ശ്രീബലി ദര്‍ശിക്കാന്‍ ആയിരങ്ങള്‍
15/11/2022
വൈക്കത്തഷ്ടമിയുടെ പത്താം ഉത്സവ ദിവസം നടന്ന ശ്രീബലി എഴുന്നള്ളിപ്പ്.

വൈക്കം: വൈക്കത്തഷ്ടമിയുടെ പത്താം ഉത്സവ ദിനത്തില്‍ ആചാരപെരുമയോടെ നടന്ന ശ്രീബലി ദര്‍ശിക്കാന്‍ ആയിരങ്ങള്‍. തലപൊക്കത്തില്‍ മുന്‍പരായ തിരുനക്കര ശിവന്‍, പന്മന ശരവണന്‍, ആദിനാട് സുധീഷ്, കുന്നത്തൂര്‍ രാമു, കാഞ്ഞിരക്കാട് ശേഖരന്‍, കണ്ടിയൂര്‍ പ്രേംശങ്കര്‍, മുണ്ടക്കല്‍ ശിവനന്ദന്‍, വേമ്പനാട് അര്‍ജുന്‍. തിരുവമ്പാടി അര്‍ജുന്‍, പുതുപ്പള്ളി സാധു, പാമ്പാടി രാജന്‍, പിച്ചിയില്‍ മുരുകന്‍, ചിറക്കാട്ട് അയ്യപ്പന്‍ എന്നീ ഗജവീരന്‍മാരെയാണ് ശ്രീബലിക്ക് എഴുന്നള്ളിച്ചത്. ഗജവീരന്‍ പാമ്പാടി രാജന്‍ വൈക്കത്തപ്പന്റെ തങ്കത്തിടമ്പേറ്റി. വലതു ഭാഗത്ത് പുതുപ്പള്ളി സാധുവും ഇടതുഭാഗത്ത് കാഞ്ഞിരക്കാട് ശേഖരനും സ്വര്‍ണ തലേക്കെട്ടും സ്വര്‍ണ കുടയുമായി അകമ്പടിയായി. അഞ്ചു മണിക്കൂര്‍ നീണ്ടുനിന്ന എഴുന്നള്ളിപ്പിന് പൂര്‍ണമായ അലങ്കാരങള്‍  അണിയിച്ചിരുന്നു. കൊട്ടിപ്പാടി സേവയും നാദസ്വരവും പഞ്ചവാദ്യവും അകമ്പടിയായി.