Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സി.കെ.ആശയുടെ നാലാംഘട്ട തിരഞ്ഞെടുപ്പ് പര്യടന പരിപാടിയുടെ രണ്ടാം ദിവസത്തെ പദയാത്ര ഇന്ന് വെള്ളൂര്‍ പഞ്ചായത്തില്‍ നടന്നു.
21/04/2016

എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സി.കെ.ആശയുടെ നാലാംഘട്ട തിരഞ്ഞെടുപ്പ് പര്യടന പരിപാടിയുടെ രണ്ടാം ദിവസത്തെ പദയാത്ര ഇന്ന് വെള്ളൂര്‍ പഞ്ചായത്തില്‍ നടന്നു. തട്ടാവേലി ഭാഗത്തുനിന്ന് തുടങ്ങിയ പദയാത്ര വ്യക്തികളെയും വീടുകളും സന്ദര്‍ശിച്ച് കരിവള്ളിമല, നീര്‍പ്പാറ, വടകര തുടങ്ങിയ പ്രദേശങ്ങളിലൂടെ ഇറുമ്പയത്ത് സമാപിച്ചു. സ്ത്രീകളടക്കം നിരവധി എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ സ്ഥാനാര്‍ത്ഥിയെ അനുഗമിച്ചു.നാളെ വെച്ചൂര്‍ പഞ്ചായത്തിലാണ് സി.കെ.ആശയുടെ പര്യടനം. രാവിലെ 9ന് വെച്ചൂര്‍ ഔട്ട്‌പോസ്റ്റില്‍ തുടങ്ങി പഞ്ചായത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ സന്ദര്‍ശിച്ച് ഇടയാഴത്ത് പര്യടനം സമാപിക്കും.