Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വ്യവസായ വാണിജ്യ വകുപ്പിന്റെ വിപണന മേള തുടങ്ങി
15/11/2022
വൈക്കത്തഷ്ടമിയോടനുബന്ധിച്ച് വ്യവസായ വാണിജ്യ വകുപ്പ് തുടങ്ങിയ വ്യവസായ വിപണന മേള നഗരസഭ വൈസ് ചെയര്‍മാന്‍ പി.ടി സുഭാഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വ്യവസായ വാണിജ്യ വകുപ്പ് ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും കോട്ടയം താലൂക്ക് വ്യവസായ ഓഫീസിന്റയും നേതൃത്വത്തില്‍ വൈക്കത്തഷ്ടമിയോടനുബന്ധിച്ച് വ്യവസായ വിപണന മേള തുടങ്ങി. വൈക്കം കെ.എസ്.ആര്‍.ടി.സി ഡിപ്പോ ഗ്രൗണ്ടില്‍ വിപുലമായ സൗകര്യത്തോടെ 40 സ്റ്റാളുകളാണ് തുറന്നത്. സംരംഭകര്‍ നേരിട്ട് ഉപഭോക്തകളിലേക്ക് എന്ന ലക്ഷ്യത്തോടെയാണ് മേള തുടങ്ങിയത്. നഗരസഭ വൈസ് ചെയര്‍മാന്‍ പി.ടി സുഭാഷ് മേള ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രീതാ രാജേഷ് അധ്യക്ഷത വഹിച്ചു. വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ എം.വി ലൗലി മുഖ്യപ്രഭാഷണം നടത്തി. ഉപജില്ല വ്യവസായ ഓഫീസര്‍ സി.ഡി സ്വരാജ്, ജില്ലാ പഞ്ചായത്ത് അംഗം ഹൈമി ബോബി, നഗരസഭ കൗണ്‍സിലര്‍മാരായ എന്‍ അയ്യപ്പന്‍, പി.ഡി ബിജിമോള്‍, വ്യവസായ വികസന ഓഫീസര്‍ മായ ഗോപാല്‍ എന്നിവര്‍ പ്രസംഗിച്ചു. അഷ്ടമി ദിവസം വരെയാണ് വിപണന മേള.