Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നിയമ ലംഘനയാത്ര: ടൂറിസ്റ്റ് ബസിന്റെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കി
15/11/2022

വൈക്കം: കുറുപ്പന്തറ സെന്റ് സേവ്യേഴ്‌സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികളുമായി മൈസൂരിലേക്ക് വിനോദ യാത്രയ്ക്കുപോയ ഡാഡീസ് ഹോളിഡേയ്‌സിന്റെ കെ.എല്‍ 36 എ 3986 ടൂറിസ്റ്റ് ബസിന്റെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് മോട്ടോര്‍ വാഹന ഗതാഗത വകുപ്പ് അധികൃതര്‍ റദ്ദാക്കി. ടൂര്‍ പോകുന്നതിനു മുമ്പ് വൈക്കം സബ് ആര്‍.ടി.ഒ ഓഫീസില്‍ വാഹനം ഹാജരാക്കി പരിശോധന നടത്തി നിയമ ലംഘനങ്ങള്‍ ഇല്ലെന്ന് ഉറപ്പു വരുത്തി അധികൃതര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയ ശേഷം യാത്ര പുറപ്പെടുന്നതിനു മുമ്പ് ലേസര്‍ ലൈറ്റുകളും കളര്‍ ലൈറ്റുകളും ശബ്ദസംവിധാനങ്ങളും നിയമവിരുദ്ധമായി ഘടിപ്പിച്ച് യാത്ര ചെയ്യുകയായിരുന്നു. കേരള അതിര്‍ത്തി കടന്നതിനു ശേഷം ഇവയെല്ലാം പ്രവര്‍ത്തിപ്പിക്കുകയും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് വൈക്കം ജോയിന്റ് ആര്‍.ടി.ഒ പി.ജി കിഷോറിന്റെ നിര്‍ദ്ദേശാനുസരണം വാഹനം തടഞ്ഞു നിര്‍ത്തി പരിശോധിച്ചാണ് നിയമ ലംഘനങ്ങള്‍ കണ്ടെത്തിയത്. ഡ്രൈവറുടെ ലൈസന്‍സ് റദ്ദു ചെയ്യുന്നതിനും ശുപാര്‍ശ ചെയ്തിട്ടുണ്ട്. പരിശോധനയില്‍ എ.എം.വി.ഐമാരായ പി.വി വിവേകാനന്ദ്, എസ്.രഞ്ജിത്ത് എന്നിവര്‍ പങ്കെടുത്തു