Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പെരുവനത്തിന്റെ പെരുമയില്‍ പഞ്ചാരിമേളം
15/11/2022
വൈക്കത്തഷ്ടമിയുടെ ഒന്‍പതാം ദിവസം പെരുവനം കുട്ടന്‍ മാരാരും സംഘവും അവതരിപ്പിച്ച പഞ്ചാരിമേളം.

വൈക്കം: പെരുവനം പെരുമഴയായി പെയ്തിറങ്ങിയപ്പോള്‍ ആസ്വദിക്കാന്‍ എത്തിയത് ആയിരങ്ങള്‍. പതികാലത്തില്‍ വൈക്കത്തപ്പന്റെ തിരുനടയില്‍ തുടങ്ങിയ പഞ്ചാരിമേളം അഞ്ചാം കാലത്തിലെത്തി ചെമ്പടയില്‍ സമാപിച്ചു. വൈക്കത്തഷ്ടമിയുടെ ഒന്‍പതാം നാളില്‍ കാഴ്ചശ്രീബലിക്ക് പെരുവനം കുട്ടന്‍ മാരാരുടെ പ്രമാണത്തില്‍ നൂറിലധികം കലാകാരന്‍മാര്‍ ഒരുക്കിയ പഞ്ചാരിമേളം വിസ്മയ കാഴ്ചയായി. എഴുന്നള്ളിപ്പിന് പുതുപ്പള്ളി സാധു വൈക്കത്തപ്പന്റെ തങ്കത്തിടമ്പേറ്റി. ഗജവീരന്‍മാരായ കുന്നത്തൂര്‍ രാമു, കാഞ്ഞിരക്കാട് ശേഖരന്‍, തിരുനക്കര ശിവന്‍, മുണ്ടക്കല്‍ ശിവനന്ദന്‍, വേമ്പനാട് അര്‍ജുനന്‍, തിരുവമ്പാടി അര്‍ജുന്‍, ചിറക്കാട്ട് അയ്യപ്പന്‍, പന്‍മന ശരവണന്‍, പീച്ചിയില്‍ മുരുകന്‍, അരുള്‍ അയ്യപ്പന്‍, ആദിനാട് സുധീഷ്, കണ്ടിയൂര്‍ പ്രേംശങ്കര്‍ എന്നിവ അകമ്പടിയായി. എഴുന്നള്ളിപ്പിന് സ്വര്‍ണ തലേക്കെട്ടും സ്വര്‍ണ കുടയുമാണ് ഉപയോഗിച്ചത്.