Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആനചമയ പ്രദര്‍ശനം ആരംഭിച്ചു
14/11/2022
വൈക്കം മഹാദേവ ക്ഷേത്രത്തില്‍ ഒരുക്കിയ ആനചമയ പ്രദര്‍ശനം.

വൈക്കം: വിസ്മയ കാഴ്ചയായി ആന ചമയങ്ങളുടെ പ്രദര്‍ശനം ആരംഭിച്ചു. അഷ്ടമിയുടെ ഭാഗമായി നടന്ന ആന ചമയങ്ങളുടെ പ്രദര്‍ശനം കാണാന്‍ ഇന്നലെ ഭക്തരുടെ തിരക്കായിരുന്നു.  വ്യാഘ്രപാദത്തറയുടെ മുന്‍വശം ആന ചമയങ്ങളായ വിവിധ രീതിയിലുള്ള തലേക്കെട്ടുകള്‍, വര്‍ണക്കുട, മുത്തുക്കുട, കണ്ഠമണി, പള്ളമണി, പാദസരം, വെഞ്ചാമരം, ആലവട്ടം, കച്ചകയര്‍ എന്നിവയാണ് പ്രദര്‍ശിപ്പിച്ചത്. ഈ ചമയങ്ങളാണ് അഷ്ടമി ഉത്സവത്തിന് ഉപയോഗിക്കുക.