Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആചാരതനിമയില്‍ ഗജപൂജ
14/11/2022
വൈക്കം മഹാദേവ ക്ഷേതത്തില്‍ നടന്ന ഗജപൂജ.

വൈക്കം: വൈക്കത്തഷ്ടമയുടെ ഒന്‍പതാം ഉത്സവ ദിവസമായ തിങ്കളാഴ്ച പ്രത്യക്ഷ ഗണപതിയെ സങ്കല്‍പിച്ച് വൈക്കം മഹാദേവ ക്ഷേത്രത്തില്‍ ഗജപൂജ നടത്തി. ഗജവീരന്‍ തിരുനക്കര ശിവനെയാണ് ഇത്തവണ ഗജപൂജയ്ക്കായി തെരഞ്ഞെടുത്തത്.  തന്ത്രി കിഴക്കിനിയേടത്ത് മേക്കാട് മാധവന്‍ നമ്പൂതിരി ഗജപൂജയ്ക്ക് കാര്‍മികത്വം വഹിച്ചു. തന്ത്രി ഭദ്രകാളി മറ്റപ്പള്ളി നാരായണന്‍ നമ്പൂതിരി, മേല്‍ശാന്തിമാരായ ശ്രീധരന്‍ നമ്പൂതിരി, അനൂപ് നമ്പൂതിരി, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ പി അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു. വ്യാഘ്രപാദത്തറക്ക് സമീപം പ്രത്യേകം തയ്യറാക്കിയ വേദിയിലാണ് ഗജപൂജ നടന്നത്.