Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഗുരുദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാര്‍ഷികം നടത്തി
14/11/2022
എസ്എന്‍ഡിപി യോഗം കൊതവറ ശാഖയുടെ കീഴിലുള്ള ഗുരുദേവ ക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ഠ വാര്‍ഷിക സമ്മേളനം യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: എസ്എന്‍ഡിപി യോഗം 118-ാം നമ്പര്‍ കൊതവറ ശാഖയുടെ കീഴിലുള്ള ഗുരുദേവ ക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ഠ വാര്‍ഷികം ആഘോഷിച്ചു. ഗുരുപൂജ, ഭജന, പ്രാര്‍ത്ഥന എന്നിവ നടത്തി. പ്രതിഷ്ഠാ വാര്‍ഷിക സമ്മേളനം യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ഷാജി വെട്ടത്തില്‍ അധ്യക്ഷത വഹിച്ചു. യൂണിയന്‍ സെക്രട്ടറി എം.പി സെന്‍ പ്രതിഷ്ഠാ വാര്‍ഷിക സന്ദേശം നല്‍കി. സെക്രട്ടറി ഷീല ഷിബു, അസി. സെക്രട്ടറി അഡ്വ. രാജന്‍ മഞ്ചേരി, കെ.വി പ്രസന്നന്‍, പി.പി സന്തോഷ്, അഭിലാഷ് വടക്കേത്തറ, എം.കെ ദിനമണി, പ്രസന്നന്‍, ഷാന്‍കുമാര്‍, ചന്ദ്രബാബു എന്നിവര്‍ പ്രസംഗിച്ചു. മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ പടിക്കവള്ളില്‍ ജനന്തിനെ ചടങ്ങില്‍ അനുമോദിച്ചു. ഗുരുദര്‍ശനം പാഠശാലയിലെ കുട്ടികളുടെ കലാപരിപാടികളും നടത്തി.