Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കലാമണ്ഡപത്തില്‍ അരങ്ങേറ്റക്കാരുടെ തിരക്ക്
13/11/2022
സംഗീത പരിശീലനം പൂര്‍ത്തിയാക്കി വൈക്കം മഹാദേവ ക്ഷേത്ര കലാമണ്ഡപത്തില്‍ അരങ്ങേറ്റം കുറിച്ച ആര്‍ദ്രയും സ്വപ്നയും.

വൈക്കം: വൈക്കത്തപ്പന്റെ കലാമണ്ഡപത്തില്‍ അരങ്ങേറ്റം കുറിക്കുന്നവരുടെ തിരക്കായി. സംഗീതത്തിലും സംഗീത ഉപകരണങ്ങളിലും നൃത്തത്തിലും വിവിധ കലാരംഗങ്ങളിലും പരിശീലനം പൂര്‍ത്തിയാക്കിയ യുവതലമുറ അരങ്ങേറ്റം നടത്തി സ്വപ്നങ്ങള്‍ നെയ്യുകയാണ്. ഏഴാം ഉത്സവ ദിവസം സംഗീത പരിശീലനം പൂര്‍ത്തിയാക്കിയ ആര്‍ദ്രയും സ്വപ്നയും കലാമണ്ഡപത്തില്‍ അരങ്ങേറ്റം കുറിച്ചു.  ഗായകന്‍ ടി.കെ സന്തോഷ് കുമാറിന്റെ ശിക്ഷണത്തിലാണ് ഇവര്‍ സംഗീതം അഭ്യസിച്ചത്. വൈക്കം നന്ദകുമാര്‍, കോട്ടയം കേരളവര്‍മ, വൈക്കം അജിത് കുമാര്‍, വൈക്കം ഉത്തമന്‍ എന്നിവരാണ് മേളം ഒരുക്കിയത്.