Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഉത്സവബലി ഭക്തിനിര്‍ഭരം
13/11/2022
വൈക്കത്തഷ്ടമിയുടെ എട്ടാം ഉത്സവദിവസം മഹാദേവ ക്ഷേത്രത്തില്‍ നടന്ന ഉത്സവബലി എഴുന്നള്ളിപ്പ്.
 
വൈക്കം: ഭക്തിയുടെ നിറവില്‍ വൈക്കത്തഷ്ടമിയുടെ മൂന്നാമത്തെ ഉത്സവബലി നടന്നു. എട്ടാം ഉത്സവ ദിവസം നടന്ന ഉത്സവബലിക്ക് തന്ത്രി ഭദ്രകാളി മറ്റപ്പള്ളി പരമേശ്വരന്‍ നമ്പൂതിരി കാര്‍മികത്വം വഹിച്ചു. മേല്‍ശാന്തി ജീവേശ് നാരായണന്‍, കീഴ്ശാന്തി തയ്യില്ലത്ത് നാരായണന്‍ നമ്പൂതിരി, പാറൊളി പുരുഷോത്തമന്‍ നമ്പൂതിരി എന്നിവര്‍ സഹകാര്‍മികരായി. ഗജവീരന്‍ ആദിനാട് സുധീഷ് വൈക്കത്തപ്പന്റെ തിടമ്പേറ്റി. വെച്ചൂര്‍ രാജേഷ്, ഉദയനാപുരം രാജേഷ്, വൈക്കം ഗോപകുമാര്‍, വൈക്കം ജയന്‍ എന്നിവര്‍ മേളം ഒരുക്കി. പതിനൊന്നാം ഉത്സവ ദിവസമായ നവംബര്‍ 16നാണ് വലിയ ഉത്സവബലി.