Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഏകതാ ക്യാമ്പയിന്റെ ഭാഗമായുള്ള തലയോലപ്പറമ്പ് ഏരിയാ സമ്മേളനം 23ന്
21/04/2016

ഓള്‍ ഇന്‍ഡ്യ ഇമാംസ് കൗണ്‍സില്‍ രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന ഏകതാ ക്യാമ്പയിന്റെ ഭാഗമായുള്ള തലയോലപ്പറമ്പ് ഏരിയാ സമ്മേളനം 23ന് മാര്‍ക്കററ് ജംഗ്ഷനുസമീപം നടക്കും. വൈകുന്നേരം അഞ്ചിന് സംസ്ഥാന ജനറല്‍ സെക്രട്ടറി ജലീല്‍ സഖാഫി സമ്മേളനം ഉദ്ഘാടനം ചെയ്യും. മേഖലാ പ്രസിഡന്റ് ഷെഫീഖ് മൗലവി അല്‍ഖാസിമി അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ സംസ്ഥാന സമിതി അംഗം ഹാഫിസ് അഫ്‌സല്‍ ഖാസിമി മുഖ്യപ്രഭാഷണം നടത്തും. ഏരിയാ പ്രസിഡന്റ് അബ്ദുല്‍ ലത്തീഫ് ബദ്‌രി, ജില്ലാ കമ്മിററി അംഗം അന്‍സാരി മൗലവി ബാഖവി എന്നിവര്‍ പ്രസംഗിക്കും.