Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കാലാക്കല്‍ വല്യച്ചന്റെ ഉടവാള്‍ ആചാരപൂര്‍വം ഏറ്റുവാങ്ങി
13/11/2022
വൈക്കത്തപ്പന്റെ ക്ഷേത്രം വിട്ടുള്ള എഴുന്നള്ളിപ്പുകള്‍ക്ക് അകമ്പടി സേവിക്കാനുള്ള ഉടവാള്‍  വെളിച്ചപ്പാട് രാജേഷില്‍ നിന്നും കുമാരസ്വാമി ഏറ്റുവാങ്ങുന്നു.

വൈക്കം: അഷ്ടമി ഉത്സവത്തിന്റെ വിശേഷാല്‍ ചടങ്ങുകള്‍ക്കുള്ള കാലാക്കല്‍ വല്യച്ചന്റെ ഉടവാള്‍ ആചാരപൂര്‍വം അധികാരികള്‍ ഏറ്റുവാങ്ങി. വൈക്കത്തപ്പന്റെ എഴുന്നള്ളിപ്പുകള്‍ക്ക് അകമ്പടി സേവിക്കാനുള്ള ഉടവാള്‍ കാലാക്കല്‍ ക്ഷേത്രത്തില്‍ നിന്നും ഏറ്റുവാങ്ങുന്ന ആചാരം പതിറ്റാണ്ടുകളായി നിലനില്‍ക്കുന്നതാണ്. കാലാക്കല്‍ ക്ഷേത്രത്തിലാണ് ഉടവാള്‍ കാലാകാലങ്ങളായി സൂക്ഷിക്കുന്നത്. ഞായറാഴ്ച രാവിലെ കാലാക്കല്‍ വല്യച്ചന് പ്രത്യേക പൂജകള്‍ നടത്തിയശേഷം വെളിച്ചപ്പാട് രാജേഷില്‍നിന്നും ഉടവാള്‍ കുമാരസ്വാമി ഏറ്റുവാങ്ങി.  ഇരുക്ഷേത്രങ്ങളിലെയും ഉപദേശകസമിതി അംഗങ്ങളും ദേവസ്വം അധികാരികളും ഭക്തജനങ്ങളും ചടങ്ങില്‍ പങ്കെടുത്തു. കാലാക്കല്‍ ക്ഷേത്രത്തില്‍ നിന്നും ഉടവാള്‍ ഏറ്റുവാങ്ങി വാദ്യമേളങ്ങളുടെ അകമ്പടിയോടെ വൈക്കം ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ചു. വൈക്കത്തഷ്ടമിയുടെ മതില്‍ക്കകം വിട്ടുള്ള തെക്കുംചേരിമേല്‍ എഴുന്നള്ളിപ്പും വടക്കുംചേരിമേല്‍ എഴുന്നള്ളിപ്പുകള്‍ക്ക് കാലാക്കല്‍ വല്യച്ചന്‍ ഉടവാളുമായി അകമ്പടി സേവിക്കുന്നു എന്നുള്ള വിശ്വാസത്തിലാണ് ഇന്നും ഈ ആചാരം തനിമ കെടാതെ കാത്തുസൂക്ഷിക്കുന്നത്.