Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഐതിഹ്യപെരുമയില്‍ ഋഷഭ വാഹനം എഴുന്നള്ളിപ്പ്
13/11/2022
വൈക്കത്തഷ്ടമിയുടെ ഏഴാം ഉത്സവദിവസം രാത്രി മഹാദേവ ക്ഷേത്രത്തില്‍ നടന്ന ഋഷഭ വാഹനം എഴുന്നള്ളിപ്പ്.

വൈക്കം: ഐതിഹ്യപെരുമയില്‍ വൈക്കത്തഷ്ടമിയുടെ പ്രധാന ചടങ്ങായ ഋഷഭ വാഹനം എഴുന്നള്ളിപ്പ് നടന്നു. നാലടിയിലധികം ഉയരമുള്ള വെള്ളിയില്‍ നിര്‍മിച്ച കാളയുടെ പുറത്ത് വൈക്കത്തപ്പന്റെ തങ്കത്തിടമ്പ് എഴുന്നള്ളിച്ച് തിരുവാഭരണം, പട്ടുടയാടകള്‍, കട്ടിമാലകള്‍ എന്നിവ കൊണ്ടലങ്കരിച്ച് തണ്ടിലേറ്റി അവകാശികളായ കിഴക്കേടത്ത്, പടിഞ്ഞാറെടത്ത് ഇല്ലത്തെ മൂസതുമാരുടെ നേതൃത്വത്തില്‍ നാല്‍പതില്‍പരം മൂസതുമാര്‍  വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിന് അഞ്ചു പ്രദക്ഷിണം പൂര്‍ത്തിയാക്കി സമാപിച്ചു. വൈക്കം ഷാജിയുടെ  നാദസ്വരവും ക്ഷേത്ര കലാപീഠത്തിന്റെ പരുക്ഷ വാദ്യം, പഞ്ചാരി മേളം, ചെണ്ടമേളം, ഘട്ടിയം എന്നിവ അകമ്പടിയായി. ഗജവീരന്‍മാരും  സ്വര്‍ണക്കുടകളും മുത്തുക്കുടകളും വെഞ്ചാമരവും ആലവട്ടവും സായുധ സേനയും എഴുന്നള്ളിപ്പിന് മോടികൂട്ടി.