Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഭക്തിസാന്ദ്രമായി ശ്രീബലി എഴുന്നള്ളിപ്പ്
12/11/2022
വൈക്കത്തഷ്ടമിയുടെ ഏഴാം ഉത്സവ ദിവസം നടന്ന ശ്രീബലി എഴുന്നള്ളിപ്പ്.

വൈക്കം: അഷ്ടമിയുടെ ഏഴാം ഉത്സവ നാളിലെ ശ്രീബലി എഴുന്നള്ളിപ്പ് ഭക്തിനിര്‍ഭരമായി. ഗജവീരന്‍ കുന്നത്തൂര്‍ രാമു വൈക്കത്തപ്പന്റെ തങ്കത്തിടമ്പേറ്റി. തിരുനക്കര ശിവന്‍, കാഞ്ഞിരക്കാട്, മുണ്ടക്കല്‍ ശിവനന്ദന്‍, പന്‍മന ശരവണന്‍, വേമ്പനാട് അര്‍ജുനന്‍, കണ്ടിയൂര്‍ പ്രേംശങ്കര്‍, ആദിനാട് സുധീഷ്, തിരുവമ്പാടി അര്‍ജുന്‍ എന്നിവര്‍ അകമ്പടിയായി. തിടമ്പേറ്റിയ ഗജവീരന് സ്വര്‍ണക്കുടയും സ്വര്‍ണ തലേക്കെട്ടും ചാര്‍ത്തിയാണ് എഴുന്നള്ളിപ്പ്  നടത്തിയത്. വൈക്കം ഷാജിയുടെ നാദസ്വരവും നടന്‍ ജയറാമിന്റെ പഞ്ചാരിമേളവും എഴുന്നള്ളിപ്പിന്റെ മോടിയേകി.