Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ധീവര മഹിളാസഭയുടെ താലപ്പൊലി വര്‍ണാഭമായി
12/11/2022
വൈക്കത്തഷ്ടമിയുടെ ഏഴാം ഉത്സവദിവസം ധീവരമഹിളാസഭ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പൂത്താലം ക്ഷേത്രത്തിലേക്ക് പുറപ്പെടുന്നു.
 
വൈക്കം: അഖിലകേരള ധീവരസഭ കോട്ടയം ജില്ലാ കമ്മിറ്റിയുടെയും ,ധീവര മഹിളാസഭ ജില്ലാ കമ്മിറ്റിയുടെയും നേതൃത്വത്തില്‍  അഷ്ടമി ഉത്സവത്തിന്റെ ഏഴാം ദിവസം നടത്തിയ മഹാദേവ ക്ഷേത്രത്തിലേക്ക് നടത്തിയ പൂത്താലം ഭക്തിയുടെ വര്‍ണകാഴ്ചയായി. ജില്ലാ ആസ്ഥാനത്തുനിന്നും പുറപ്പെട്ട താലപ്പൊലി ബീച്ച് റോഡ്, ബോട്ട്ജെട്ടി, പടിഞ്ഞാറെനടവഴി ക്ഷേത്രത്തിലേക്ക് നീങ്ങിയ താലപ്പൊലി ദീപാരാധനയുടെ മുഹൂര്‍ത്തത്തില്‍ ക്ഷേത്രത്തില്‍ പ്രവേശിച്ച് പ്രദക്ഷിണം വച്ച് താലങ്ങള്‍ നടയില്‍ സമര്‍പ്പിച്ചു. വാദ്യമേളങ്ങള്‍, മുത്തുക്കുടകള്‍ എന്നിവ അകമ്പടിയേകി. ധീവരസഭ ജില്ലാ പ്രസിഡന്റ് ശിവദാസ് നാരായണന്‍, ജില്ലാ സെക്രട്ടറി വി.എം ഷാജി, ട്രഷറര്‍ കെ.കെ അശോക് കുമാര്‍, വൈസ് പ്രസിഡന്റ് ടി.വി സുരേന്ദ്രന്‍, മഹിള പ്രസിഡന്റ് സുലഭ പ്രതീഷ്, സെക്രട്ടറി സീനാ ബേബി, ട്രഷറര്‍ അനിതാ രാധാകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.