Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചെമ്പിലരയന്‍ ജലോത്സവം: ട്രാക്കും ഹീറ്റ്‌സും നിശ്ചയിച്ചു
12/11/2022
ചെമ്പിലരയന്‍ ജലോത്സവത്തില്‍ പങ്കെടുക്കുന്ന മത്സരവള്ളങ്ങളുടെ ട്രാക്ക് ആന്റ് ഹീറ്റ്‌സ് നിര്‍ണയവും ക്യാപ്റ്റന്‍മാരുടെ യോഗവും പഞ്ചായത്ത് പ്രസിഡന്റ് സുകന്യ സുകുമാരന്‍ ഉദ്ഘാടനം ചെയ്യുന്നു.

തലയോലപ്പറമ്പ്‌: ചെമ്പ് ഗ്രാമപഞ്ചായത്ത്, ചെമ്പിലരയന്‍ ബോട്ട് ക്ലബ്ബ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ നവംബര്‍ 20ന് മുറിഞ്ഞപുഴയില്‍ നടത്തുന്ന ചെമ്പിലരയന്‍ ജലോത്സവത്തില്‍ പങ്കെടുക്കുന്ന മത്സരവള്ളങ്ങളുടെ ട്രാക്ക് ആന്റ് ഹീറ്റ്‌സ് നിര്‍ണയവും ക്യാപ്റ്റന്‍മാരുടെ യോഗവും നടത്തി. പഞ്ചായത്ത് കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്ന യോഗം പ്രസിഡന്റ് സുകന്യ സുകുമാരന്‍ ഉദ്ഘാടനം ചെയ്തു. ജലോത്സവ കമ്മറ്റി ചെയര്‍മാന്‍ അഡ്വ. എസ്.ഡി സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. ഗോത്തുരുത്തുപുത്രന്‍, താണിയന്‍, തുരുത്തിപ്പുറം, ഹനുമാന്‍ നമ്പര്‍ വണ്‍, പോഞ്ജനത്തമ്മ, സെന്റ് സെബാസ്റ്റ്യന്‍ നമ്പര്‍ വണ്‍, വലിയ പണ്ഡിതന്‍, പുത്തന്‍പറമ്പന്‍ തുടങ്ങി ഇരുട്ടുകുത്തി എ, ബി വിഭാഗത്തില്‍പ്പെട്ട പ്രമുഖ വള്ളങ്ങള്‍ ജലമേളയില്‍ മത്സരിക്കുന്നുണ്ട്. ടെക്‌നിക്കല്‍ കമ്മിറ്റി വൈസ് ചെയര്‍മാന്‍ ടി.സി ഗോപി, ചീഫ് ഓര്‍ഗനൈസര്‍ കുമ്മനം അഷറഫ്, പഞ്ചായത്ത് അഗങ്ങളായ ആശാ ബാബു, രഞ്ജിനി ബാബു, രാഗിണി ഗോപി, രമണി മോഹന്‍ദാസ്, ഉഷ പ്രസാദ്, പിആര്‍ഒ  എം.എ അബ്ദുല്‍ ജലീല്‍ , സുവനീര്‍കമ്മറ്റി കണ്‍വീനര്‍ പി.എ രാജപ്പന്‍, പി.ആര്‍ രാജി, സജിന താരിഷ്, പി.കെ പുരുഷോത്തമന്‍ എന്നിവര്‍ പ്രസംഗിച്ചു.