Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കത്തഷ്ടമി: ഭക്തിയുടെ ചാരുതയില്‍ പൂത്താലങ്ങള്‍
12/11/2022
വൈക്കത്തഷ്ടമിയുടെ ആറാം ഉത്സവദിവസം വിളക്കിത്തല നായര്‍ സമാജത്തിന്റെയും കേരള വേലന്‍ മഹാജന സഭ വനിതാ വിഭാഗത്തിന്റെയും നേതൃത്വത്തില്‍ നടത്തിയ താലപ്പൊലികള്‍.

വൈക്കം: അഷ്ടമി ഉത്സവത്തിന്റെ ആറാം ദിവസം തമിഴ് വിശ്വബ്രഹ്മ സമാജത്തിന്റെ നേതൃത്വത്തില്‍ ക്ഷേത്രത്തിലേക്ക് താലപ്പൊലി നടത്തി. കവരപ്പാടി നടയില്‍ സമുദായ ആസ്ഥാനത്ത് പൂജകള്‍ക്ക് ശേഷം താലപ്പൊലി ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു. വനിതാ സമാജം പ്രസിഡന്റ് മഞ്ജു രാജേഷ്, സെക്രട്ടറി അശ്വതി, ട്രഷറര്‍ ശാലിനി ഗിരീഷ്, സമാജം പ്രസിഡന്റ് എന്‍ സുന്ദരന്‍ ആചാരി, സെക്രട്ടറി പി.ടി മോഹനന്‍, ട്രഷറര്‍ പി.എം രാമചന്ദ്രന്‍, കുലശേഖരമംഗലം പ്രസിഡന്റ് ചക്രപാണി, കെ.കെ തങ്കപ്പന്‍ ആചാരി, ബി മണി, അമ്മിണി ബ്രഹ്മമംഗലം എന്നിവര്‍ നേതൃത്വം നല്‍കി. വിവിധ ശാഖകളിലെ കുടുംബാഗങ്ങളും പങ്കെടുത്തു.
വിളക്കിത്തല നായര്‍ സമാജത്തിന്റെയും താലൂക്ക് യൂണിയന്റെയും നേതൃത്വത്തില്‍ ആറാം ഉത്സവ ദിവസം ക്ഷേത്രത്തിലേക്ക് നടത്തിയ താലപ്പൊലി വലിയകവലയിലെ ശ്രീധര്‍മ ശാസ്താ ക്ഷേത്രത്തില്‍ നിന്നും താലപ്പൊലി പുറപ്പെട്ടു. താലൂക്ക് യൂണിയന്‍ പ്രസിഡന്റ് കെ നാണപ്പന്‍, സെക്രട്ടറി പി.വി അനൂപ്, ബോര്‍ഡ് മെമ്പര്‍മാരായ സുരേഷ് കുമാര്‍, പി.പി വേണു, ശ്യാംകുമാര്‍, എന്‍ ഗോപിനാഥ്, ആര്‍ ബാബു, വനിതായൂണിയന്‍ പ്രസിഡന്റ് മിനി വിജയന്‍, സിന്ധു ഡിബിന്‍, ലത മോഹന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
കേരള വേലന്‍ മഹാജന സഭ വനിതാ വിഭാഗത്തിന്റെയും കേരള വേലന്‍ മഹാജനസഭയുടെയും നേതൃത്വത്തില്‍ താലപ്പൊലി നടത്തി. തെക്കേനട കാളിയമ്മനട ക്ഷേത്രത്തില്‍ നിന്നും പുറപ്പെട്ട താലപ്പൊലിക്ക് പ്രസിഡന്റ് ബീനാ കൃഷ്ണന്‍, കൃഷ്ണകുമാരി, പ്രസീത, അജിത, സൗമ്യ, സുധര്‍മ, സൗദാമിനി, വിനോമ്മ സുകുമാരന്‍, കേരള വേലന്‍മഹാജന സഭ സംസ്ഥാന പ്രസിഡന്റ് കെ.ഇ മണിയന്‍, താലൂക്ക് പ്രസിഡന്റ് എം.കെ രവി, സെക്രട്ടറി ബി മുരളി, സഹദേവന്‍, ബാബു, സുകുമാരന്‍, കെ കുഞ്ഞപ്പന്‍, എം.എസ് പ്രസന്നന്‍ എന്നിവര്‍ നേതൃത്വം നല്‍കി.