Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഭക്തിയുടെ നിറവില്‍ ശ്രീബലി എഴുന്നള്ളിപ്പ്
11/11/2022
വൈക്കത്തഷ്ടമിയുടെ ആറാം ഉത്സവ നാളില്‍ നടന്ന പ്രഭാത ശ്രീബലി എഴുന്നള്ളിപ്പ്.

വൈക്കം: ഭക്തിയുടെ നിറവില്‍ അഷ്ടമി ഉത്സവത്തിന്റെ ആറാം ദിവസത്തെ ശ്രീബലി നടന്നു. വിശേഷാല്‍ പൂജകള്‍ക്ക് ശേഷം വൈക്കത്തപ്പന്റെ തങ്കത്തിടമ്പ് പുറത്തേക്ക് എഴുന്നള്ളിച്ചു. ഗജവീരന്‍ തിരുനക്കര ശിവന്‍ തിടമ്പേറ്റി. മുണ്ടക്കല്‍ ശിവനന്ദന്‍, കണ്ടിയൂര്‍ പ്രേംശങ്കര്‍, പന്‍മന ശരവണന്‍, ആദിനാട് സുധീഷും അകമ്പടിയായി. കീഴൂര്‍ മധുസൂദന കുറുപ്പ് , വെച്ചൂര്‍ രാജേഷ്, വെച്ചൂര്‍ വൈശാഖ്, ഉദയനാപുരം രാജേഷ് എന്നിവരുടെ കൊട്ടിപ്പാടി സേവയും വൈക്ക ഹരിഹരയ്യര്‍, ടി.വി പുരം അനിരുദ്ധന്‍, ആലപ്പുഴ വിജയകുമാര്‍ ആര്‍.ജി.എ ശിവരാമ ഗണേശന്‍ എന്നിവരുടെ നാദസ്വരവും കലാപീഠത്തിന്റെ പഞ്ചവാദ്യവും അകമ്പടിയായി ഉണ്ടായിരുന്നു.