വൈക്കം ക്ഷേത്രത്തില്‍ മീഡിയ റൂം തുറന്നു
10/11/2022
വൈക്കത്തഷ്ടമിയോടനുബന്ധിച്ച് മഹാദേവ ക്ഷേത്രത്തില്‍ ആരംഭിച്ച മീഡിയ റൂം അഡ്മിനിസ്ടേറ്റീവ് ഓഫീസര്‍ പി അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.
വൈക്കം: അഷ്ടമിയോടനുബന്ധിച്ച് മഹാദേവ ക്ഷേത്രത്തില്‍ വൈക്കം പ്രസ് ക്ലബ്ബിന്റെ മീഡിയ റൂം തുറന്നു. ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ പി.അനില്‍കുമാര്‍ ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ്ബ് വൈസ് പ്രസിഡന്റ് അബ്ദുല്‍ ആപ്പാഞ്ചിറ, സെക്രട്ടറി എന്‍ അനില്‍ ബിശ്വാസ്, ഉപദേശക സമിതി പ്രസിഡന്റ് ഷാജി വല്ലൂത്തറ, സുഭാഷ് ഗോപി, ആര് സുരേഷ് ബാബു എന്നിവര്‍ പങ്കെടുത്തു.