Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശ്രീബലി എഴുന്നള്ളിപ്പ് ഭക്തിനിര്‍ഭരം
10/11/2022
വൈക്കത്തഷ്ടമിയുടെ അഞ്ചാം ദിവസം മഹാദേവ ക്ഷേത്രത്തില്‍ നടന്ന പ്രഭാത ശ്രീബലി എഴുന്നള്ളിപ്പ്.

വൈക്കം: അഷ്ടമിയുടെ അഞ്ചാം ഉത്സവദിവസം നടന്ന ശ്രീബലി എഴുന്നള്ളിപ്പ് ഭക്തിനിര്‍ഭരമായി. വിശേഷാല്‍ പൂജകള്‍ക്ക് ശേഷം വൈക്കത്തപ്പന്റെ തങ്കത്തിടമ്പേറ്റി ഗജവീരന്‍ മുണ്ടക്കല്‍ ശിവനന്ദന്‍ പുറത്തേക്ക് എഴുന്നള്ളി. തിരുനക്കര ശിവന്‍, കണ്ടിയൂര്‍ പ്രേംശങ്കര്‍, പന്‍മന ശരവണന്‍, ആദിനാട് സുധീഷ് എന്നിവര്‍ അകമ്പടിയായി. എഴുന്നള്ളിപ്പ് കിഴക്കേ ആന പന്തലില്‍ എത്തിയതോടെ കൊട്ടിപ്പാടി സേവയും  നാദസ്വരമേളവും ക്ഷേത്ര കലാപീഠത്തിന്റെ പഞ്ചവാദ്യവും നടന്നു.