Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സി.കെ ആശയുടെ പര്യടനം നാലാം ഘട്ടത്തിലേക്ക് കടന്നു.
21/04/2016
വൈക്കത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സി.കെ ആശ കല്ലറ പഞ്ചായത്തില്‍ പര്യടനത്തില്‍

എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സി.കെ ആശയുടെ പര്യടനം നാലാം ഘട്ടത്തിലേക്ക് കടന്നു. മണ്ഡലത്തിലെ പ്രധാനകേന്ദ്രങ്ങള്‍, വ്യാപാരസ്ഥാപനങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ബാങ്കുകള്‍ എന്നിവയും, പ്രമുഖവ്യക്തികളെയും സന്ദര്‍ശിച്ച പര്യടന പരിപാടികളാണ് ആദ്യ മൂന്ന് ഘട്ടങ്ങളിലായി പൂര്‍ത്തീകരിച്ചാണ്. ഇനിയുള്ള പത്ത് ദിവസം പഞ്ചായത്ത്തല പദയാത്രകളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഇന്നലെ കല്ലറ പഞ്ചായത്തിലെ മണിയംതുരുത്ത് പള്ളിയില്‍ നിന്നാണ് പ്രചരണം ആരംഭിച്ചത്. മുല്ലമംഗലം, കല്ലറ, കളമ്പുകാട്, ബാങ്ക് ജംഗ്ഷന്‍ തുടങ്ങിയ ഭാഗങ്ങളിലൂടെ നൂറുകണക്കിന് പ്രവര്‍ത്തകരുടെ അകമ്പടിയേടെയാണ് സ്ഥാനാര്‍ത്ഥി പദയാത്ര നടത്തിയത്. എല്‍.ഡി.എഫ് നിയോജകമണ്ഡലം കണ്‍വീനര്‍ പി.സുഗതന്‍, കെ.പി സന്തോഷ്‌കുമാര്‍, എം.ജി ഫിലേന്ദ്രന്‍, കെ.ടി സുഗുണന്‍, സന്തോഷ് കാലാ, ഹേമലത, ഐഷ രവീന്ദ്രന്‍, ശാന്ത അപ്പുക്കുട്ടന്‍ എന്നിവര്‍ പദയാത്രക്ക് നേതൃത്വം നല്‍കി. പ്രചരണപരിപാടിയുടെ ഭാഗമായുള്ള ബൂത്ത് കണ്‍വെന്‍ഷനുകളും, കുടുംബയോഗങ്ങളും പുരോഗമിക്കുകയാണ്. ഇന്ന് വെള്ളൂര്‍ പഞ്ചായത്തിലാണ് പദയാത്ര നടക്കുന്നത്.