Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വര്‍ണകാഴ്ചയായി താലപ്പൊലികള്‍
10/11/2022
കേരള പുലയര്‍ മഹിള ഫെഡറേഷന്‍ വൈക്കം യൂണിയന്റെ നേതൃത്വത്തിലുള്ള താലപ്പൊലി യൂണിയന്‍ ആസ്ഥാനത്തു നിന്നും പുറപ്പെടുന്നു.

വൈക്കം: അഷ്ടമിയുടെ അഞ്ചാം ഉത്സവ ദിവസം അഞ്ച് താലപ്പൊലികള്‍ ക്ഷേത്രത്തിലെത്തി താലം സമര്‍പ്പിച്ചു. കേരള പരവര്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കാലാക്കല്‍ ക്ഷേത്രത്തില്‍ നിന്നും പുറപ്പെട്ട താലപ്പൊലിക്ക് സംസ്ഥാന പ്രസിഡന്റ് വി.കെ ശശീന്ദ്രന്‍, ജനറല്‍ സെക്രട്ടറി അഭിമന്യു, രവീന്ദ്രന്‍ മുട്ടത്തറ, യൂണിയന്‍ പ്രസിഡന്റ് എ.എന്‍ ദേവരാജന്‍, സെക്രട്ടറി എ.കെ സുരേഷ്, ജോയിന്റ് സെക്രട്ടറി പ്രേമദാസന്‍, വനിതാ വിഭാഗം വൈസ് പ്രസിഡന്റ് ഗീതാ സോമന്‍, എ.എന്‍ രാജമ്മ, സുമതി എന്നിവര്‍ നേതൃത്വം നല്‍കി.
കേരള പുലയര്‍ മഹിള ഫെഡറേഷന്‍ വൈക്കം യൂണിയന്റെയും കെപിഎംഎസ് വൈക്കം യൂണിയന്റെയും നേതൃത്വത്തില്‍ അഞ്ചാം ഉത്സവ ദിവസം ക്ഷേത്രത്തിലേക്ക് താലപ്പൊലി നടത്തി. മഹിള ഫെഡറേഷന്‍ യൂണിയന്‍ പ്രസിഡന്റ് ഗീതാ പുരുഷന്‍, സെക്രട്ടറി ശകുന്തള രാജു, ട്രഷറര്‍ പങ്കജാക്ഷി തങ്കപ്പന്‍, ഓമന ശങ്കരന്‍, രാജു, കെപിഎംഎസ് യൂണിയന്‍ പ്രസിഡന്റ് വി.കെ രാജപ്പന്‍, സെക്രട്ടറി കെ.പി ഹരി, വൈസ് പ്രസിഡന്റ് കെ.പി കുഞ്ഞന്‍, ട്രഷറര്‍ എം.കെ രാജു, രാജു ഉല്ലല എന്നിവര്‍ നേതൃത്വം നല്‍കി. ഉള്ളാട മഹാസഭ, പട്ടികവര്‍ഗ ഊരുകൂട്ടം മഹാസഭ എന്നിവയുടെ നേതൃത്വത്തിലും ക്ഷേത്രത്തില്‍ താലം സമര്‍പ്പിച്ചു.