Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുടവെച്ചൂര്‍ ഗുരുദേവ ക്ഷേത്രത്തില്‍ പ്രതിഷ്ഠാ വാര്‍ഷി നടത്തി
10/11/2022
എസ്എന്‍ഡിപി യോഗം 746-ാം നമ്പര്‍ കുടവെച്ചൂര്‍ ശാഖയുടെ കീഴിലുള്ള ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാര്‍ഷികോത്സവം യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: എസ്എന്‍ഡിപി യോഗം 746-ാം നമ്പര്‍ കുടവെച്ചൂര്‍ ശാഖയുടെ കീഴിലുള്ള ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തില്‍ എട്ടാമത് പ്രതിഷ്ഠാ വാര്‍ഷികം ആഘോഷിച്ചു. ക്ഷേത്രം തന്ത്രി എരമല്ലൂര്‍ ഉഷേന്ദ്രന്‍, മേല്‍ശാന്തി രാഹുല്‍ശാന്തി, ഇ.എന്‍ നളന്‍ ശാന്തി എന്നിവര്‍ മുഖ്യകാര്‍മികരായിരുന്നു. വാര്‍ഷികാഘോഷത്തിന്റെ ദീപപ്രകാശനം യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് നിര്‍വഹിച്ചു. എരമല്ലൂര്‍ ഉഷേന്ദ്രന്‍ തന്ത്രി അനുഗ്രഹ പ്രഭാഷണം നടത്തി. പ്രസിഡന്റ് അജിത് കുമാര്‍, സെക്രട്ടറി പി.കെ മുരളീധരന്‍, ഹരിദാസ്, എം ലാലി, ബൈജു, മണിലാല്‍, മനോഹരന്‍, വിപിന്‍ദാസ്, എം.ജി ഗോപിനാഥന്‍ എന്നിവര്‍ നേതൃത്വം നല്‍കി. രാവിലെ കലശാഭിഷേകം, മലര്‍ നിവേദ്യം, ഗണപതിഹോമം എന്നീ ചടങ്ങുകള്‍ നടത്തി. നിമിഷ രാജേഷ് ആത്മീയ പ്രഭാഷണം നടത്തി.