Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സായംസന്ധ്യയ്ക്ക് ചാരുതയേകി പൂത്താലങ്ങള്‍
10/11/2022
വൈക്കം ഗണക സമുദായത്തിന്റെ താലപ്പൊലി തോട്ടുവക്കത്തു നിന്നും പുറപ്പെടുന്നു.

വൈക്കം: അഷ്ടമിയുടെ നാലാം ഉത്സവ ദിവസംസായംസന്ധ്യയില്‍വീരശൈവ മഹാസഭയുടെയുംഗണക സമുദായം വനിതാ സമാജത്തിന്റെയും താലപ്പൊലികള്‍ ക്ഷേത്രത്തിലെത്തി താലം സമര്‍പ്പിച്ചു.വൈക്കം താലൂക്ക് വീരശൈവ മഹാസഭയുടെ താലപ്പൊലി വലിയകവല ശ്രീധര്‍മ ശാസ്ത ക്ഷേത്രത്തില്‍ നിന്നും പുറപ്പെട്ടു. ദീപാരാധനയ്ക്കു ശേഷം ക്ഷേത്രത്തില്‍ പ്രവേശിച്ച് പ്രദക്ഷിണം വച്ച് താലങ്ങള്‍ ക്ഷേത്രനടയില്‍ സമര്‍പ്പിച്ചു. കോട്ടയം ജില്ലയിലെ എല്ലാ വീരശൈവ കുടുംബാഗങ്ങളും താലപ്പൊലിയില്‍ പങ്കെടുത്തു.
വൈക്കം ഗണക സമുദായം വനിതാസമാജത്തിന്റെ നേതൃത്വത്തില്‍ ക്ഷേത്രത്തിലേക്ക് താലപ്പൊലി നടത്തി. തോട്ടുവക്കത്തുനിന്നും പുറപ്പെട്ട താലപ്പൊലിക്ക് പ്രസിഡന്റ് ദീപാ ഗോപി, സെക്രട്ടറി ദീപാ ജ്യോതിരാജ്, ശശിധരന്‍ ആമ്പലൂര്‍, ഗോപി മനക്കോടത്ത്, ജ്യോതിരാജ്, രത്‌നം ശിവരാമന്‍ എന്നിവര്‍ നേതൃത്വം നല്‍കി.