Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നഗരത്തിന് നിറചാര്‍ത്തായി താലപ്പൊലികള്‍
10/11/2022
കേരള പട്ടാര്യ സമാജത്തിന്റെ താലപ്പൊലി സമുദായ ആസ്ഥാനത്തുനിന്നും പുറപ്പെടുന്നു.

വൈക്കം: വൈക്കത്തഷ്ടമിയുടെ നാലാം ഉത്സവ ദിവസം നഗരത്തിന് നിറചാര്‍ത്തായി താലപ്പൊലികള്‍ ക്ഷേത്രത്തിലെത്തി താലം സമര്‍പ്പിച്ചു. പട്ടാര്യ സമാജത്തിന്റെ താലപ്പൊലി കിഴക്കേനടയിലെ സമാജം ഓഫീസില്‍ നിന്നും ആരംഭിച്ച് കിഴക്കേഗോപുരം വഴി ക്ഷേത്രത്തില്‍ പ്രവേശിച്ച് താലം സമര്‍പ്പിച്ചു. വാദ്യമേളങ്ങളും മുത്തുക്കുടകളും അകമ്പടിയായി. പ്രസിഡന്റ് വി പ്രകാശന്‍ പിള്ള, സെക്രട്ടറി മോഹനന്‍ പുതുശ്ശേരി, വനിതാസമാജം ഭാരവാഹികളായ ബിജി ചന്ദ്രശേഖരന്‍, ഷീല പ്രകാശ്, ഗിരിജാദേവി, ജയശ്രീ എന്നിവര്‍ പങ്കെടുത്തു.
വിശ്വകര്‍മ മഹാസഭ വൈക്കം യൂണിറ്റിന്റെ ആഭിമുഖ്യത്തിലുള്ള താലപ്പൊലി വാദ്യമേളവും മുത്തുക്കുടകളും അകമ്പടിയോടെ പുളിഞ്ചുവട്ടില്‍ നിന്നും ആരംഭിച്ച് പടിഞ്ഞാറെഗോപുരനട വഴി ക്ഷേത്രത്തില്‍ പ്രവേശിച്ച് താലം സമര്‍പ്പിച്ചു. ഭാരവാഹികളായ പി.ജി ശിവദാസ്, എസ് കൃഷ്ണന്‍, എസ് ശ്രീകുമാര്‍, രുഗ്മിണി നാരായണന്‍, കുമാരി മധുകുട്ടന്‍ എന്നിവര്‍ നേതൃത്വം നല്‍കി.