Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കേന്ദ്ര പദ്ധതികളെക്കുറിച്ചുള്ള ബോധവല്‍കരണ പരിപാടി ആരംഭിച്ചു
09/11/2022
സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്യൂണിക്കേഷന്‍ കോട്ടയം ഓഫീസും ടി.വി പുരം ഗ്രാമപഞ്ചായത്തും  സംയുക്തമായി നടത്തുന്ന കേന്ദ്ര പദ്ധതികളെക്കുറിച്ചുള്ള ബോധവല്‍കരണ പരിപാടിയും പ്രദര്‍ശനവും വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രഞ്ജിത്ത് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്യൂണിക്കേഷന്‍ കോട്ടയം ഓഫീസിന്റെയും ടി.വി പുരം  പഞ്ചായത്തിന്റെയും സംയുക്തമായി ടി.വി പുരം വയോജന വിശ്രമ കേന്ദ്രത്തില്‍ കേന്ദ്ര പദ്ധതികളെക്കുറിച്ചുള്ള ബോധവല്‍കരണ പരിപാടിയും പ്രദര്‍ശനവും ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കവിത റെജി അധ്യക്ഷത വഹിച്ചു. വൈക്കം ബ്ലോക്ക്  സി.എഫ്.എല്‍ കോ-ഓര്‍ഡിനേറ്റര്‍ പി.സി അശ്വതി സാമ്പത്തിക സാക്ഷരതയെക്കുറിച്ച് ക്ലാസ് എടുത്തു. കുട്ടികള്‍ക്ക് വൈക്കം പോലീസ് എഎസ്‌ഐ ബി ഷിജി, സിവില്‍ പോലീസ് ഓഫീസര്‍ ജോസഫ് തോമസ് എന്നിവര്‍ സൈബര്‍ ക്രൈം സംബന്ധിച്ച് ക്ലാസ് എടുത്തു. അസി. ഡയറക്ടര്‍ സുധാ നമ്പൂതിരി, ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എ ബീന, ഫീല്‍ഡ് എക്‌സിബിഷന്‍ ഓഫീസര്‍ പൊന്നുമോന്‍, പഞ്ചായത്ത്, ബ്ലോക്ക് ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് തിരുവാതിര, തെരുവ്നാ ടകം തുടങ്ങിയ കലാ പരിപാടികളും നടന്നു. പരിപാടി വ്യാഴാഴ്ച സമാപിക്കും.