Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആദ്യകാല സിപിഎം നേതാവ് എം.എ ശ്രീധരനെ അനുസ്മരിച്ചു
09/11/2022
വൈക്കത്തെ ആദ്യകാല സിപിഎം നേതാവ് എം.എ ശ്രീധരന്റെ ചരമവാര്‍ഷിക അനുസ്മരണം വൈക്കം വിശ്വന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വൈക്കത്തെ ആദ്യകാല സിപിഎം നേതാവ് എം.എ ശ്രീധരന്റെ 45-ആം ചരമവാര്‍ഷികം സിപിഎം തലയാഴം നോര്‍ത്ത്-സൗത്ത് ലോക്കല്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ സമുചിതമായി ആചരിച്ചു. ലോക്കല്‍ കമ്മിറ്റികളിലെ മുഴുവന്‍ ബ്രാഞ്ച് കേന്ദ്രങ്ങളിലും പതാക ഉയര്‍ത്തലും പുഷ്പാര്‍ച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു. രാവിലെ ചേന്തുരുത്തിലെ വസതിയില്‍ സ്മൃതി മണ്ഡപത്തിലെ പുഷ്പാര്‍ച്ചനക്ക് ശേഷം നടന്ന അനുസ്മരണ സമ്മേളനം മുതിര്‍ന്ന സിപിഎം നേതാവ് വൈക്കം വിശ്വന്‍ ഉദ്ഘാടനം ചെയ്തു. തലയാഴം സൗത്ത് ലോക്കല്‍ സെക്രട്ടറി കെ.കെ സുമനന്‍ അധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി കെ അരുണന്‍, ഏരിയാ കമ്മിറ്റി അംഗങ്ങളായ കെ കുഞ്ഞപ്പന്‍, പി ശശിധരന്‍, കെ രാധാകൃഷ്ണന്‍ നായര്‍, പി ഹരിദാസ്, കെ.കെ രഞ്ജിത്ത്, എസ് ദേവരാജന്‍, ജില്ലാ പഞ്ചായത്ത് അംഗം ഹൈമി ബോബി, കര്‍ഷകസംഘം നേതാവ് ജോസഫ് ഇടത്തില്‍, ബ്രാഞ്ച് സെക്രട്ടറി സതീഷ് എന്നിവര്‍ പ്രസംഗിച്ചു.