Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നഗരത്തിന് ചാരുതയായി വനിതാ സംഘത്തിന്റെ താലപ്പൊലി
09/11/2022
വൈക്കത്തഷ്ടമിയുടെ മൂന്നാം ഉത്സവദിവസം വൈകിട്ട് വനിതാ സംഘം യൂണിയന്റെ നേതൃത്വത്തില്‍ നടത്തിയ താലപ്പൊലി.

വൈക്കം: അഷ്ടമിയുടെ മൂന്നാം ഉത്സവ ദിവസം എസ്എന്‍ഡിപി യോഗം വനിതാ സംഘം വൈക്കം യൂണിയന്റെ നേതൃത്വത്തില്‍ നടത്തിയ താലപ്പൊലി നഗരത്തിന് ചാരുതയായി. താലങ്ങളില്‍ പുഷ്പങ്ങള്‍ നിറച്ച്  ദീപം തെളിയിച്ച് വാദ്യമേളങ്ങളുടെ അകമ്പടിയോടെ നീങ്ങിയ താലപ്പൊലി വൈകിട്ട് വൈക്കം ആശ്രമം ഹൈസ്‌കൂള്‍ മൈതാനത്ത് നിന്നാണ് പുറപ്പെട്ടത്. പട്ടു കുടകള്‍, വിവിധ വാദ്യമേളങ്ങള്‍ എന്നിവ അകമ്പടിയായി. രാത്രി ക്ഷേത്രത്തില്‍ പ്രവേശിച്ച് പ്രദക്ഷിണം വച്ച് താലങ്ങള്‍ ക്ഷേത്രനടയില്‍ സമര്‍പ്പിച്ചു. വനിതാസഘം യൂണിയന്‍ പ്രസിഡന്റ് ഷീജ സാബു, വൈസ് പ്രസിഡന്റ് രമ സജീവന്‍, സെക്രട്ടറി ബീന അശോകന്‍, മണി മോഹന്‍, കനകമ്മ പുരുഷന്‍, സുനില അജിത്ത്, സിനി പുരുഷന്‍, രത്‌നകുമാരി, സുശീല സാനു, അശ്വതി കിഷോര്‍, യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ്, വൈസ് പ്രസിഡന്റ് കെ.വി പ്രസന്നന്‍, സെക്രട്ടറി എം.പി സെന്‍, യോഗം അസി. സെക്രട്ടറി പി.പി സന്തോഷ് എന്നിവര്‍ നേതൃത്വം നല്‍കി.