Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കൊട്ടിപ്പാടി സേവയോടെ ശ്രീബലി എഴുന്നള്ളിപ്പുകള്‍ തുടങ്ങി
08/11/2022
വൈക്കത്തഷ്ടമിയുടെ മൂന്നാം ദിവസം മഹാദേവ ക്ഷേത്രത്തില്‍ നടന്ന പ്രഭാത ശ്രീബലി.

വൈക്കം: കൊട്ടിപ്പാടി സേവയോടെ പ്രൗഢിയാര്‍ന്ന എഴുന്നള്ളിപ്പുകള്‍ക്ക് തുടക്കമായി. അഷ്ടമി ഉത്സവത്തിന്റെ മൂന്നാം ദിനമായ ചൊവ്വാഴ്ച മുതലാണ് പ്രധാന എഴുന്നള്ളിപ്പുകള്‍ തുടങ്ങിയത്. ചട്ടം ഉപയോഗിച്ചുള്ള ശ്രീബലി എഴുന്നള്ളത്ത് കിഴക്കേ ആനപ്പന്തലില്‍ ആരംഭിച്ചതും മൂന്നാം നാളിലാണ്. എഴുന്നള്ളിപ്പ് കിഴക്കേ ആനപ്പന്തലില്‍ എത്തിയതോടെ കൊട്ടിപ്പാടി സേവ തുടങ്ങി. വെച്ചൂര്‍ രാജേഷ്, കലാപീഠം ബാബു, വെച്ചൂര്‍ വൈശാഖ്, ഉദയനാപുരം രാജേഷ് എന്നിവരാണ് കൊട്ടിപ്പാടി സേവ അവതരിപ്പിച്ചത്. ഉഷപൂജ, എതൃത്ത പൂജ, പന്തീരടി പൂജ എന്നിവയ്ക്ക് ശേഷം വൈക്കത്തപ്പന്റെ തങ്കത്തിടമ്പ് പുറത്തേക്ക് എഴുന്നള്ളിച്ചു. ഗജവീരന്‍ തിരുനക്കര ശിവന്‍ തിടമ്പേറ്റി. ആദിനാട് സുധിഷ്, പന്മന ശരവണന്‍ എന്നി കരിവീരന്‍മാര്‍ അകമ്പടിയായി. കാവാലം ബ്രദേഴ്‌സിന്റെ നാദസ്വരവും ക്ഷേത്ര കലാപീഠത്തിന്റെ മേളവും അകമ്പടിയായി ഉണ്ടായിരുന്നു.