Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കത്തഷ്ടമി: ശ്രീബലി എഴുന്നള്ളിപ്പ് ഭക്തിസാന്ദ്രമായി
07/11/2022
വൈക്കത്തഷ്ടമിയുടെ രണ്ടാം ദിനത്തില്‍ മഹാദേവ ക്ഷേത്രത്തില്‍ നടന്ന ശ്രീബലി എഴുന്നള്ളിപ്പ്.

വൈക്കം: അഷ്ടമിയുടെ മൂന്നാം ഉത്സവ ദിനമായ ചൊവ്വാഴ്ച മുതല്‍ എഴുന്നള്ളിപ്പുകളുടെ പ്രൗഢിയേറും. ഗജവീരന്‍ തിരുനക്കര ശിവന്‍ വൈക്കത്തപ്പന്റെ തങ്കത്തിടമ്പേറ്റും. ആദിനാട് സുധീഷ്, പന്മന ശരവണന്‍ എന്നീ കരിവീരന്‍മാര്‍ എഴുന്നള്ളിപ്പിന് അകമ്പടിയാകും. ചട്ടം ഉപയോഗിച്ചുള്ള എഴുന്നള്ളിപ്പ് ഇന്നു മുതല്‍ കിഴക്കേ ആനപ്പന്തലിലാണ് നടക്കുന്നത്. കിഴക്കേ ആനപ്പന്തലില്‍ എഴുന്നള്ളിപ്പ് എത്തിയാല്‍ കൊട്ടിപ്പാടി സേവയും തുടര്‍ന്ന് നാദസ്വര മേളവും ഉണ്ടാവും. വിളക്കെഴുന്നള്ളിപ്പിന് അഞ്ചു പ്രദക്ഷിണമാണ് ഉണ്ടാവുക. രാത്രി ഒന്‍പതിന് വിളക്കെഴുന്നള്ളിപ്പിന് നാദസ്വരം, പരുഷ വാദ്യം, പഞ്ചവാദ്യം, ചെണ്ടമേളം, ഘട്ടിയം എന്നിവ ഉപയോഗിക്കും. രണ്ടാം ഉത്സവദിവസമായ തിങ്കളാഴ്ച നടന്ന ശ്രീബലി ഭക്തിസാന്ദ്രമായി. പ്രഭാത പൂജകള്‍ക്കുശേഷം വൈക്കത്തപ്പന്റെ തങ്കത്തിടമ്പ് പുറത്തേക്ക് എഴുന്നള്ളിച്ചു. ഗജവീരന്‍ തിരുനക്കര ശിവന്‍ തിടമ്പേറ്റി, വിവിധ വാദ്യമേളങ്ങളോടെ ക്ഷേത്രത്തിന് മൂന്നു പ്രദക്ഷിണം പൂര്‍ത്തിയാക്കി ശ്രീബലി സമാപിച്ചു.