Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അഷ്ടമിയോടനുബന്ധിച്ച് പരിശോധന ശക്തമാക്കി എക്‌സൈസും പോലീസും
07/11/2022
എക്‌സൈസ്, പോലീസ് എന്നീ വകുപ്പുകളുടെ നേതൃത്വത്തില്‍ കോട്ടയം നര്‍ക്കോട്ടിക് ഡോഗ് സ്‌ക്വാഡിലെ നായയെ ഉപയോഗിച്ച് വൈക്കം ബീച്ചില്‍ നടത്തിയ പരിശോധന.

വൈക്കം: അഷ്ടമിയോടനുബന്ധിച്ച് വൈക്കം എക്‌സൈസ്, പോലീസ് എന്നീ വകുപ്പുകളുടെ  എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനം ശക്തമാക്കി. മയക്കുമരുന്ന് കേസുകള്‍ കണ്ടെത്താന്‍ പ്രത്യേക വൈദഗ്ധ്യം ലഭിച്ച കോട്ടയം നര്‍ക്കോട്ടിക് ഡോഗ് സ്‌ക്വാഡിലെ ഡോണ്‍ എന്ന പോലീസ് നായയുടെ സേവനം ഉപയോഗിച്ച് വൈക്കം ബീച്ച്, ക്ഷേത്രത്തിന്റെ പരിസര പ്രദേശങ്ങള്‍, ബോട്ട് ജെട്ടി, ജങ്കാര്‍ ജെട്ടി, പാര്‍ക്ക്, വഴിയോര കച്ചവട കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തി. യുവാക്കള്‍ക്കിടയില്‍ വര്‍ധിച്ചു വരുന്ന ലഹരിയുടെ ഉപയോഗം തടയുന്നതിനായി വൈക്കം പ്രദേശങ്ങളില്‍ രാത്രികാല റെയ്ഡും, വാഹന പരിശോധനകളും, പട്രോളിങ്ങും ശക്തമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. എക്‌സെസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജി.ഗോപകുമാര്‍, വൈക്കം റേഞ്ച് ഇന്‍സ്‌പെക്ടര്‍ പി.എസ് സുജിത്ത്, വൈക്കം പോലീസ് ഇന്‍സ്‌പെക്ടര്‍ അജ്മല്‍ ഹുസൈന്‍ എന്നിവരുടെ നേതൃത്വത്തില്‍ എക്‌സൈസും പോലീസും കോട്ടയം ഡോഗ് സ്‌ക്വാഡും ചേര്‍ന്ന് സംയുക്ത പരിശോധന നടത്തി. അഷ്ടമിയോടനുബന്ധിച്ച് 12 ദിവസങ്ങളിലും വൈക്കത്തമ്പലത്തില്‍ എക്‌സൈസ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും.