Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കൊച്ചാലുംചുവട് ഭഗവതി സന്നിധിയില്‍ അഞ്ചുനില വിളക്കുപന്തല്‍ നിര്‍മിക്കും
06/11/2022
വൈക്കത്തഷ്ടമി ദിവസം ഉദയനാപുരത്തപ്പനും പരിവാരങ്ങള്‍ക്കും വരവേല്‍പ്പ് നല്‍കാന്‍ കൊച്ചാലുംചുവട്ടില്‍ നിര്‍മിക്കുന്ന അഞ്ചുനില വിളക്കുവയ്പ്പ് പന്തലിന്റെ കാല്‍നാട്ടുകര്‍മം വിളക്ക് പന്തല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്നു.

വൈക്കം: വൈക്കത്തഷ്ടമി ദിവസം ഉദയനാപുരത്തപ്പനും കൂട്ടുമ്മേല്‍ ഭഗവതിക്കും ശ്രീനാരായണപുരത്തപ്പനും പരിവാരങ്ങള്‍ക്കും വരവേല്‍പ്പ് നല്‍കാന്‍ കൊച്ചാലുംചുവട് ഭഗവതി സന്നിധിയില്‍ കൊച്ചാലുംചുവട് ഭഗവതി സന്നിധി ട്രസ്റ്റിന്റെ നേതൃത്വത്തില്‍ അഞ്ചുനില വിളക്കുപന്തല്‍ നിര്‍മിക്കും. വര്‍ണദീപങ്ങളും അലങ്കാരങ്ങളും ചാര്‍ത്തിയാണ് പന്തല്‍ നിര്‍മ്മിക്കുന്നത്. അഷ്ടമി ദിവസം കൊച്ചാലുംചുവട് ഭഗവതി സന്നിധിയില്‍ 51 പറ അരിയുടെ അന്നദാനം വിളമ്പും. പന്തലിന്റെ കാല്‍നാട്ടുകര്‍മം നിര്‍മാണ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തി. രക്ഷാധികാരി ശശിധരന്‍ പുന്നയ്ക്കല്‍, പ്രസിഡന്റ് ടി.കെ രമേശ് കുമാര്‍, വൈസ് പ്രസിഡന്റ് ആര്‍ ശിവപ്രസാദ്, സെക്രട്ടറി സുധാകരന്‍ കാലാക്കല്‍, ജോയിന്റ് സെക്രട്ടറി ജയന്‍ ഞള്ളയില്‍, ട്രഷറര്‍ കെ.വി പവിത്രന്‍, ചന്ദ്രശേഖരന്‍ നായര്‍ വാര്യത്ത്, അജിമോന്‍, ഹരികുമാര്‍, പ്രസാദ്, ഗോപന്‍ എന്നിവര്‍ പങ്കെടുത്തു.