Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എന്‍എസ്എസ് കരയോഗത്തിന്റെ അഹസ്സിന് അരി അളന്നു
06/11/2022
സംയുക്ത എന്‍എസ്എസ് കരയോഗം ഒന്നും രണ്ടും ഉത്സവം അഹസ്സായി ആഘോഷിക്കുന്നതിന്റെ ഭാഗമായി നാലമ്പലത്തിനകത്ത് അഹസ്സിന് അരി അളക്കുന്നു.

വൈക്കം: വൈക്കത്തഷ്ടമി ഒന്നും രണ്ടും ഉത്സവം സംയുക്ത എന്‍.എസ്.എസ് കരയോഗം അഹസ്സായി ആഘോഷിക്കുന്നതിന്റെ ഭാഗമായി നാലമ്പലത്തിനകത്ത് അഹസ്സിന് അരി അളന്നു. രാവിലത്തെ ആദ്യശ്രീബലി കഴിഞ്ഞാണ് അരി അളക്കല്‍ നടന്നത്. 1820-ാം നമ്പര്‍ തെക്കേമുറി, 1878-ാം നമ്പര്‍  വടക്കേമുറി, 1573-ാം നമ്പര്‍ നടുവിലെമുറി, 1603-ാം നമ്പര്‍  തെക്കേമുറി, 1880-ാം നമ്പര്‍ വടക്കേമുറി, 1634-ാം നമ്പര്‍ പടിഞ്ഞാറെമുറി എന്നീ കരയോഗങ്ങളുടെ നേതൃത്വത്തിലാണ്  അഹസ്സ് ആഘോഷിക്കുന്നത്. വിവിധ കരയോഗം ഭാരവാഹികളായ എസ്.മധു, എം.സി ശ്രീകുമാര്‍, ബി.ശശിധരന്‍, എസ് പ്രതാപ്, ബി ജയകുമാര്‍, മാധവന്‍കുട്ടി കറുകയില്‍ കെ.പി രവികുമാര്‍, ഹര്‍ഷന്‍, കെ.എം നാരായണന്‍ നായര്‍, പി.എന്‍ രാധാകൃഷ്ണന്‍ നായര്‍, ഗോപാലകൃഷ്ണന്‍ നായര്‍, പി.ബി രാമകൃഷ്ണന്‍ നായര്‍, പി ശിവരാമകൃഷ്ണന്‍ നായര്‍, കെ സുരേഷ് കുമാര്‍, പ്രമോദ് ചന്ദ്രന്‍, ആര്‍ സുരേഷ് കുമാര്‍, എസ്.യു കൃഷ്ണകുമാര്‍ എന്നിവര്‍ പങ്കെടുത്തു.