Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സംയുക്ത എന്‍എസ്എസ് കരയോഗത്തിന്റെ കുലവാഴ പുറപ്പാട് ഭക്തിനിര്‍ഭരമായി
05/11/2022
വൈക്കത്തഷ്ടമിയുടെ കൊടിയേറ്റിന് മുന്നോടിയായി സംയുക്ത എന്‍.എസ്.എസ് കരയോഗം നടത്തിയ കുലവാഴ പുറപ്പാട്.

വൈക്കം: വൈക്കത്തഷ്ടമിയുടെ മുന്നോടിയായുള്ള ടൗണിലെ സംയുക്ത എന്‍എസ്എസ് കരയോഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ കുലവാഴ പുറപ്പാട് ഭക്തിനിര്‍ഭരമായി. പടിഞ്ഞാറെമുറി നീണ്ടൂര്‍മന ശ്രീ ധര്‍മശാസ്താ ക്ഷേത്രത്തില്‍ നിന്നും പുറപ്പെട്ട കുലവാഴ പുറപ്പാടിന് തേരോഴി രാമക്കുറുപ്പിന്റെ ചെണ്ടമേളം കീഴൂര്‍ മധുസൂദന കുറുപ്പിന്റെ പഞ്ചവാദ്യം, കൊട്ടക്കാവടി, താലപ്പൊലി ഗജവീരന്‍മാര്‍ എന്നിവ അകമ്പടിയായി. ദീപാരാധനക്കുശേഷം കുലവാഴ പുറപ്പാട് വടക്കേഗോപുരനടയിലുടെ ക്ഷേത്രത്തില്‍ പ്രവേശിച്ചു. തുടര്‍ന്ന് ക്ഷേത്രത്തിലെ പ്രധാന ഭാഗങ്ങളില്‍ കുലവാഴകളും കരിക്കിന്‍ കുലകളും കെട്ടി അലങ്കരിച്ചു. ഉത്സവത്തിന്റെ ഒന്നും രണ്ടും ദിവസങ്ങളിലെ അഹസ്സ് സംയുക്ത കരയോഗമാണ് നടത്തുന്നത്.
യൂണിയന്‍ പ്രസിഡന്റ് എസ് മധു, വൈസ് പ്രസിഡന്റ് എന്‍.ജി ബാലചന്ദ്രന്‍, സെക്രട്ടറി എം.സി ശ്രീകുമാര്‍, സംയുക്ത കരയോഗം പ്രസിഡന്റ് പി ശിവരാമകൃഷ്ണന്‍ നായര്‍, സെക്രട്ടറി കൃഷ്ണകുമാര്‍, പി.എന്‍ രാധാകൃഷ്ണന്‍, ബി ശശിധരന്‍, എസ് ഹരിദാസന്‍ നായര്‍, ബി ജയകുമാര്‍, കെ.പി രവികുമാര്‍, എസ് പ്രതാപ്, വിജയകുമാര്‍, രാജേന്ദ്രദേവ്, മാധവന്‍കുടി കറുകയില്‍, പി.ആര്‍ സുരേഷ് കുമാര്‍, ആര്‍ സുരേഷ് കുമാര്‍, ശ്രീഹര്‍ഷന്‍, സുശീല എം നായര്‍, ജയലക്ഷ്മി, ഗീത മോഹന്‍ദാസ് എന്നിവര്‍ നേതൃത്വം നല്‍കി.