Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ക്ഷേത്രനഗരി ഒരുങ്ങി; വൈക്കത്തഷ്ടമിക്ക് ഞായറാഴ്ച കൊടിയേറും
05/11/2022
വൈക്കം: മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തിന് ഞായറാഴ്ച കൊടികയറും. തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണന്‍ നമ്പൂതിരി, കിഴക്കിനിയേടത്ത് മേക്കാട് മാധവന്‍ നമ്പൂതിരി എന്നിവരുടെ കാര്‍മികത്വത്തില്‍ രാവിലെ 7.10നും 9.10നും ഇടയിലാണ് കൊടിയേറ്റ്. തുടര്‍ന്ന് ദേവസ്വം കമ്മീഷണര്‍ ബി.എസ് പ്രകാശ് കൊടിക്കീഴില്‍ ദീപം തെളിയിക്കും. കലാമണ്ഡപത്തില്‍ നടന്‍ ജയസൂര്യ ദീപം തെളിയിക്കും. 17നാണ് പ്രസിദ്ധമായ വൈക്കത്തഷ്ടമി. 18ന് നടക്കുന്ന ആറാട്ടോടെ ഉത്സവം സമാപിക്കും.
ഒന്നാം ഉത്സവ ദിനമായ ഞായറാഴ്ച എന്‍.എസ്.എസ് കരയോഗം വക അഹസ്സ്, രാവിലെ 9.30ന് ശ്രീബലി, ഉച്ചക്ക് 12.30നും മൂന്നിനും സംഗീതാര്‍ച്ചന വൈകിട്ട് 6.15ന് തിരുവാതിരകളി, ഏഴിന് ഓട്ടന്‍ തുള്ളല്‍, രാത്രി ഒന്‍പതിന് കൊടിപ്പുറത്ത് വിളക്ക്. നവംബര്‍
ഏഴിന് എന്‍.എസ്.എസ് കരയോഗം അഹസ്സ്, രാവിലെ എട്ടിന് ശ്രീബലി, 10.30നും 5.30നും തിരുവാതിരകളി ഉച്ചക്ക് 2.30ന് സംഗീതക്കച്ചേരി, വൈകിട്ട് അഞ്ചിന് കാഴ്ച ശ്രീബലി, 7.30ന് നൃത്തം, രാത്രി ഒന്‍പതിന് വിളക്ക്. എട്ടിന് എസ്.എന്‍.ഡി.പി യൂണിയന്‍ വക അഹസ്സ്,  രാവിലെ എട്ടിന് ശ്രീബലി, 11നും 7.30നും സംഗീതക്കച്ചേരി, വൈകിട്ട് ഏഴിന് പൂത്താലം വരവ് 7.30ന് തിരുവാതിര കളി, രാത്രി ഒന്‍പതിന് വിളക്ക്, 9.30 ന് നൃത്തനൃത്യങ്ങള്‍. ഒന്‍പതിന് യോഗക്ഷേമ ഉപസഭയുടെ അഹസ്സ്, രാവിലെ എട്ടിന് ശ്രീബലി, 10.40ന് നൃത്തനൃത്യങ്ങള്‍ 11.30നും 4.30നും സംഗീതക്കച്ചേരി, 3.30നും ആറിനും തിരുവാതിരകളി, വൈകിട്ട് അഞ്ചിന് കാഴ്ച ശ്രീബലി, ആറിന് പൂത്താലം വരവ്, ഏഴിന് നൃത്തനൃത്യങ്ങള്‍, രാത്രി ഒന്‍പതിന് വിളക്ക്. 
10ന് രാവിലെ എട്ടിന് ശ്രീബലി, 10.30നും 12നും 1.30നും നാലിനും സംഗീതക്കച്ചേരി, ഉതക്ക് ഒന്നിന് ഉത്സവബലി ദര്‍ശനം, വൈകിട്ട് അഞ്ചിന് കാഴ്ച ശ്രീബലി, ആറിന് പൂത്താലം വരവ്, 6.30ന് നൃത്തനൃത്യങ്ങള്‍, രാത്രി ഒന്‍പതിന് വിളക്ക്, 9.30ന് നൃത്താര്‍ച്ചന. 11ന് രാവിലെ എട്ടിന് ശ്രീബലി, ഉച്ചക്ക് ഒന്നിന് ഉത്സവബലി ദര്‍ശനം, 1.30നും 3.30നും അഞ്ചിനും തിരുവാതിരകളി, വൈകിട്ട് അഞ്ചിന് കാഴ്ച ശ്രീബലി, ആറിന് പൂത്താലം വരവ്, 7.30നും 9.30നും നൃത്തനൃത്യങ്ങള്‍, രാത്രി ഒന്‍പതിന് വിളക്ക്. 12ന് രാവിലെ എട്ടിന് ശ്രീബലി, 11ന് നടന്‍ ജയറാമും സംഘവും അവതരിപ്പിക്കുന്ന പഞ്ചാരിമേളം,  വൈകിട്ട് അഞ്ചിന് കാഴ്ച ശ്രീബലി, ആറിന് പൂത്താലം വരവ്, രാത്രി 9.3ന് സംഗീതസദസ്, 11ന് ഋഷഭ വാഹനം എഴുന്നള്ളിപ്പ്, ഒന്നിന് വെടിക്കെട്ട്. 13ന് രാവിലെ എട്ടിന് ശ്രീബലി ഉച്ചക്ക് രണ്ടിന് ഉത്സവബലി ദര്‍ശനം, വൈകിട്ട് അഞ്ചിന് കാഴ്ച ശ്രീബലി, രാത്രി എട്ടിന് നൃത്തനൃത്യങ്ങള്‍, 10ന് കഥകളി പുലര്‍ച്ചെ അഞ്ചിന് വിളക്ക്, വടക്കുംചേരിമേല്‍ എഴുന്നള്ളിപ്പ്. 14ന് രാവിലെ എട്ടിന് ഗജ പൂജ, 9.40നും 12നും ഒന്നിനും മൂന്നിനും തിരുവാതിര കളി, വൈകിട്ട് നാലിന് ആനയൂട്ട് - ദീപ പ്രകാശനം  മന്ത്രി കെ. രാധാകൃഷ്ണന്‍, 4.30ന് കാഴ്ച ശ്രീബലി - പെരുവനം കുട്ടന്‍ മാരാരുടെ പ്രമാണത്തില്‍ പഞ്ചാരി മേളം, രാത്രി 10ന് കഥകളി, പുലര്‍ച്ചെ അഞ്ചിന് വിളക്ക്, തെക്കുംചേരിമേല്‍ എഴുന്നള്ളിപ്പ്. 
15ന് രാവിലെ 10ന് ശ്രീബലി -ചോറ്റാനിക്കര സത്യന്‍ നാരയണ മാരാരുടെ പ്രമാണത്തില്‍ പഞ്ചവാദ്യം, വൈകിട്ട് അഞ്ചിന് കാഴ്ച ശ്രീബലി, രാത്രി ഒന്‍പതിന് ഭക്തിഗാനമേള, 11ന് വലിയ വിളക്ക്, വെടി ക്കെട്ട്,  12ന് നൃത്തനൃത്യങ്ങള്‍, 16ന് രാവിലെ എട്ടിന് ശ്രീബലി, ഉച്ചക്ക് രണ്ടിന് ഉത്സവബലി ദര്‍ശനം, വൈകിട്ട് അഞ്ചിന് കാഴ്ചശ്രീബലി, 7.30ന് നടന്‍ വിനീതും സംഘവും അവതരിപ്പിക്കുന്ന ശിവാജ്ഞലി, 10ന് മല്ലരി ഫ്യൂഷന്‍, 12 ന് വിളക്ക്, പുലര്‍ച്ചെ രണ്ടിന് ഹരികഥ. 
അഷ്ടമി ദിനമായ 17ന് പുലര്‍ച്ചെ 4.30ന് അഷ്ടമി ദര്‍ശനം, രാവിലെ ഒന്‍പതിന് ജാഫ്‌ന ബ്രദേഴ്‌സിന്റെ നാദസ്വര കച്ചേരി, ഉച്ചക്ക് ഒന്നിന് ചാക്യാര്‍ കൂത്ത്, രണ്ടിന് ഭക്തി ഗാനമേള, വൈകിട്ട് നാലിന് പുരസ്‌കാര സമര്‍പ്പണം -മന്ത്രി വി എന്‍ വാസവന്‍ പങ്കെടുക്കും, നാലിന് ഓട്ടന്‍ തുള്ളല്‍, ഫ്യൂഷന്‍, ആറിന് ഹിന്ദുമത കണ്‍വന്‍ഷന്‍, രാത്രി എട്ടിന് ഗായത്രി വീണ കച്ചേരി, 10ന് സംഗീത സദസ്, 11ന് അഷ്ടമി വിളക്ക്, ഉദയപുരത്തപ്പന്റെ വരവ്, വലിയ കാണിക്ക, യാത്രയയപ്പ്. 18ന് വൈകിട്ട് അഞ്ചിന് ആറാട്ടെഴുന്നള്ളിപ്പ്, രാത്രി 10ന് ഉദയനാപുരം ക്ഷേത്രത്തില്‍ കൂടിപ്പുജ വിളക്ക് എന്നിവയാണ് നടക്കും.