Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വടയാര്‍ സമൂഹത്തിന്റെ ഒറ്റപ്പണം സമര്‍പ്പണം ഭക്തിസാന്ദ്രമായി; സമൂഹ സന്ധ്യവേലകള്‍ സമാപിച്ചു
04/11/2022
വൈക്കത്തഷ്ടമിയ്ക്ക് മുന്നോടിയായി നടന്ന വടയാര്‍ സമൂഹത്തിന്റെ ഒറ്റപ്പണം സമര്‍പ്പണം.

വൈക്കം: അഷ്ടമി ഉത്സവത്തിന് മുന്നോടിയായി വടയാര്‍ സമൂഹത്തിന്റെ നേത്യത്വത്തിലുള്ള ഒറ്റപ്പണം സമര്‍പ്പണം ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ നടത്തി. വൈക്കത്തഷ്ടമിക്ക് മുന്നോടിയായി വിവിധ സമൂഹങ്ങളുടെ നേതൃത്വത്തില്‍ നടത്തിയ സന്ധ്യവേലയുടെ സമാപനം കുറിക്കുന്നതായിരുന്നു വടയാര്‍ സമൂഹത്തിന്റെ ഒറ്റപ്പണം സമര്‍പ്പണവും സന്ധ്യവേലയും. വ്യാഴഴ്ച്ച വൈകിട്ട് ദീപാരാധനയ്ക്കുശേഷം ബലിക്കല്‍പുരയില്‍ ശ്രീകോവില്‍ നടയ്ക്കുമുന്നിലായിരുന്നു ഒറ്റപ്പണം സമര്‍പ്പണത്തിന്റെ ചടങ്ങുകള്‍. ശ്രീകോവിലില്‍ നിന്നും പകര്‍ന്നെടുത്ത ദീപം തെളിച്ചശേഷം വെള്ളപ്പട്ടുവിരിച്ച് ചടങ്ങ് നടത്തി. സമൂഹം ഭാരവാഹികള്‍, ക്ഷേത്രാധികാരികള്‍, അവകാശികള്‍, മൂസ്സതുമാര്‍, തന്ത്രിമാര്‍, മേല്‍ശാന്തിമാര്‍, കീഴ്ശാന്തിമാര്‍ എന്നിവരും പങ്കെടുത്തു. പട്ടില്‍ സമര്‍പ്പിച്ച പണം കിഴി കെട്ടി തലയില്‍ ചുമന്ന് വേദമന്ത്രങ്ങളുരുവിട്ട് ക്ഷേത്രത്തിന് ഒരുവട്ടം പ്രദക്ഷിണം വച്ച ശേഷം പണക്കിഴി ദേവസ്വം അധികാരികള്‍ക്ക് കൈമാറി. ചടങ്ങിന്റെ മുന്നോടിയായി സമൂഹം ഭാരവാഹികള്‍ പ്രധാന ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച് വഴിപാടുകളും പൂജകളും നടത്തിയിരുന്നു. സമൂഹം പ്രസിഡന്റ് എം ഈശ്വരയ്യര്‍, സെക്രട്ടറി പത്മനാഭയ്യര്‍ എന്നിവര്‍ നേതൃത്വം നല്‍കി.