Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിലെ പാര്‍വതീപരിണയ ഘോഷയാത്ര ഭക്തിസാന്ദ്രമായി
04/11/2022
കുടവെച്ചൂര്‍ ശ്രീകണ്‌ഠേശ്വരം ശ്രീ മഹാദേവ ക്ഷേത്രത്തിലെ ശിവപുരാണ യജ്ഞത്തിന്റെ ഭാഗമായി വെള്ളിയാഴ്ച നടന്ന പാര്‍വതീപരിണയ ഘോഷയാത്ര.

വൈക്കം: എസ്.എന്‍.ഡി.പി യോഗം 746-ാം നമ്പര്‍ കുടവെച്ചൂര്‍ ശാഖയുടെ കീഴിലുള്ള ശ്രീകണ്ഠേശ്വരം ശ്രീ മഹാദേവ ക്ഷേത്രത്തില്‍ ശിവപുരാണ യജ്ഞത്തിന്റെ ഭാഗമായി വെള്ളിയാഴ്ച്ച രാവിലെ പാര്‍വതീപരിണയ ഘോഷയാത്ര നടത്തി. വെച്ചൂര്‍ പുത്തന്‍പുരയ്ക്കല്‍ കുടുബ ക്ഷേത്രത്തില്‍ നിന്നും പുറപ്പെട്ട ഘോഷയാത്ര ഭക്തിനിര്‍ഭരമായി. മുത്തുകുടകളും താളവാദ്യങ്ങളും അകമ്പടിയേകി. ഉച്ചയ്ക്ക് അമൃതഭോജനം വൈകിട്ട് അഞ്ചിന് മഹാസര്‍വൈശ്വര്യ പൂജ, പ്രഭാഷണം എന്നിവയും നടത്തി. യജ്ഞാചാര്യന്‍ പി.കെ വ്യാസന്‍ അമനകര, ക്ഷേത്രം ഭാരവാഹികളായ പ്രസിഡന്റ് അജിത്ത് കുമാര്‍, സെക്രട്ടറി പി.കെ മുരളീധരന്‍, ഹരിദാസ് വള്ളിസദനം, പി.കെ മണിലാല്‍, വിശ്വനാഥന്‍ അശ്വതിഭവന്‍, വിപിന്‍ദാസ്, ടി.എസ് ബൈജു, എം ലാലി, മനോഹരന്‍, ജ്യോതിഷ് കുമാര്‍, എം.ജി ഗോപിനാഥന്‍, ദിവാകരന്‍, ലാലി അറയ്ക്കല്‍, മാനേജര്‍ അശോക് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.