സൗജന്യ നേത്രചികിത്സാ ക്യാമ്പ് നടത്തി.
21/04/2016
കാരുണ്യ ചാരിററബിള് സൊസൈററിയുടെയും അങ്കമാലി ലിററില് ഫ്ളവര്‍ ആശുപത്രിയിലെ നേത്രരോഗ വിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ സൗജന്യ നേത്രചികിത്സാ ക്യാമ്പ് നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ജി മോഹനന് ഉദ്ഘാടനം ചെയ്തു. സിബി വടക്കേമച്ചോടില് അധ്യക്ഷത വഹിച്ചു. ടോമി ജോസഫ്, സണ്ണി ചെറിയാന്, ജോയ് ജോണ്‍, ബെന്നി കരോട് കുന്നക്കാട്, ബേബി മുണ്ടിയില്‍, എസ്.ജിനന് എന്നിവര്‍ പ്രസംഗിച്ചു. ക്യാമ്പില്‍ 300ലധികം രോഗികളെ പരിശോധിച്ചു.