Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അഖിലേന്ത്യാ ബാങ്ക് പണിമുടക്ക്: ബാങ്ക് ജീവനക്കാര്‍ പ്രതിഷേധ ധര്‍ണ നടത്തി
04/11/2022
എഐബിഇഎ നവംബര്‍ 19ന് നടത്തുന്ന അഖിലേന്ത്യാ ബാങ്ക് പണിമുടക്കിന് മുന്നോടിയായി വൈക്കം  ഫെഡറല്‍ ബാങ്ക് ശാഖയ്ക്ക് മുന്നില്‍ നടത്തിയ പ്രതിഷേധ ധര്‍ണ എഐടിയുസി ജില്ലാ പ്രസിഡന്റ് ടി.എന്‍ രമേശന്‍ സമരം ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വിവിധ ആവശ്യങ്ങളുന്നയിച്ച് ഓള്‍ ഇന്‍ഡ്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ (എഐബിഇഎ) നവംബര്‍ 19ന് നടത്തുന്ന അഖിലേന്ത്യാ ബാങ്ക് പണിമുടക്കിന് മുന്നോടിയായി ഫെഡറല്‍ ബാങ്ക് വൈക്കം ശാഖയ്ക്ക് മുന്നില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു. എഐടിയുസി ജില്ലാ പ്രസിഡന്റ് ടി.എന്‍ രമേശന്‍ സമരം ഉദ്ഘാടനം ചെയ്തു. ഓള്‍ കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി എ.സി ജോസഫ്,  എഐടിയുസി സംസ്ഥാന വര്‍ക്കിങ് കമ്മിറ്റി അംഗം ഡി.രഞ്ജിത് കുമാര്‍, എകെബിഇഎഫ് ജില്ലാ വൈസ് പ്രസിഡന്റ എം രാജേഷ്, വൈക്കം ടൗണ്‍ കമ്മിറ്റി സെക്രട്ടറി എസ്.പ്രമോദ്, ഫെഡറല്‍ ബാങ്ക് എംപ്ലോയീസ് യൂണിയന്‍ പാലാ റീജിയണല്‍ സെക്രട്ടറി രാജേഷ് പി.കുമാര്‍, മഞ്ജു, ജ്യോതി എന്നിവര്‍ പ്രസംഗിച്ചു. സമരത്തില്‍ തലയോലപ്പറമ്പ്, കടുത്തുരുത്തി ടൗണ്‍ കമ്മിറ്റികളിലെ അംഗങ്ങളും പങ്കെടുത്തു.