Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അഷ്ടമി ഹരിതാഭമാക്കാന്‍ വൈക്കം നഗരസഭ
03/11/2022
വൈക്കത്തഷ്ടമി ഹരിതാഭമാക്കാന്‍ നഗരസഭയുടെ നേതൃത്വത്തില്‍ നടത്തിയ വിളംബര ഘോഷയാത്ര.

വൈക്കം: അഷ്ടമി ഹരിതാഭമാക്കാന്‍ നഗരസഭ ഹരിതാഷ്ടമി വിളംബര ഘോഷയാത്ര നടത്തി. വടക്കേനടയില്‍ നിന്നും ആരംഭിച്ച ഘോഷയാത്ര ചെയര്‍പേഴ്‌സണ്‍ രാധികാ ശ്യാം ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍മാര്‍, നഗരസഭാ ജീവനക്കാര്‍, ശുചിത്വ മിഷന്‍ റിസോഴ്‌സ് അംഗങ്ങള്‍, നവകേരളം റിസോഴ്‌സ് അംഗങ്ങള്‍, ഹരിത കര്‍മസേന അംഗങ്ങള്‍, കുടുംബശ്രീ അംഗങ്ങള്‍, മഹാദേവ കോളേജ് അധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ ഘോഷയാത്രയില്‍ പങ്കെടുത്തു. ബീച്ച് മൈതാനിയില്‍ നടന്ന സമാപന യോഗത്തില്‍ വൈസ് ചെയര്‍മാന്‍ പി.ടി സുഭാഷ് അധ്യക്ഷത വഹിച്ചു. സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ പ്രീതാ രാജേഷ്, എന്‍ അയ്യപ്പന്‍, ലേഖാ ശ്രീകുമാര്‍, സിന്ധു സജീവന്‍, എസ് ഹരിദാസന്‍ നായര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബിനു ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് മഹാദേവ കോളേജ് വിദ്യാര്‍ത്ഥികള്‍ വിവിധ കലാപരിപാടികളും അരങ്ങേറി.